
റിയാദ്: ഏജന്‍സികള്‍ വിതരണം ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ഏജന്‍സികളെ സമീപിക്കണമെന്ന് അധികൃതര്‍. എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ലെന്നും സൗദിയ അറിയിച്ചു.

റദ്ദാക്കിയ ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ട്രാവല്‍ ഏജന്‍സികളെയോ ടിക്കറ്റ് വിതരണം ചെയ്ത ടൂറിസം സ്ഥാപനങ്ങളെയോ സമീപിക്കണം. ഏജന്‍സികളില്‍ നിന്നെടുത്ത ടിക്കറ്റ് ഒരു വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ സൗദി എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് മാറ്റം വരുത്താന്‍ കഴിയില്ല. ടിക്കറ്റ് റീഫണ്ട് ചെയ്യാനും സാധ്യമല്ല. എന്നാല്‍ സൗദി എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് വാങ്ങിയ ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ ഒരു വര്‍ഷത്തിനകം മാറ്റി വാങ്ങുന്നതിനും റീ ഫണ്ട് നേടുന്നതിനും തടസ്സമില്ലെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കുമെന്ന് സൗദിയ നേരത്തെ അറിയിച്ചിരുന്നു. ഏജന്‍സികള്‍ വിതരണം ചെയ്ത ടിക്കറ്റുമായി സൗദിയ ഓഫീസുകളിലെത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
