Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഇന്ത്യാ-സൗദി സൗഹൃദം സുശക്തം: സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍

റിയാദ്: ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് പുതുതായി നിയമിതനായ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍. ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദവും സുശക്തമായ ബന്ധവുമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സ്ഥാനപതി.

ഇന്ത്യ-സൗദി ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 75-ാമത് സ്വാതന്ത്ര്യ ദിനം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയില്‍ ഇരു രാഷ്ട്രങ്ങളുടെയും ബന്ധം കൂടുതല്‍ സുദൃഢമായി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനവും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രിമാരുടെ നേതൃത്വത്തിലുളള ഉന്നത തല പ്രതിനിധി സംഘങ്ങള്‍ നടത്തിയ സന്ദര്‍ശനം വിവിധ മേഖലകളില്‍ കൂടുതല്‍ വിനിമയങ്ങള്‍ക്ക് ഇടയാക്കിയെന്നും സ്ഥാനപതി പറഞ്ഞു.

സൗദിയുടെ രണ്ടാമത് വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2021-22 വര്‍ഷം 42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ നാലാപമത് വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദി അറേബ്യ്‌യല്‍ വിഷന്‍ 2030 പദ്ധതി പ്രകാരം ബൃഹത് പരിഷ്‌കരണമാണ് നടക്കുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തിന് പുറമെ അടിസ്ഥാന സൗകര്യ വികസനം, എന്റര്‍െൈന്‍മെന്റ്, ടെക്‌നോളജി എന്നിവ കൂടുതല്‍ അവസരം തുറന്നു തന്നിട്ടുണ്ട്. അടുത്ത കാലത്ത് സല്‍മാന്‍ ഖാന്‍, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സൗദി സന്ദര്‍ശനവും സ്ഥാനപതി എടുത്തു പറഞ്ഞു.

25 ലക്ഷം ഇന്ത്യക്കാര്‍ അധിവസിക്കുന്ന സൗദി അറേബ്യയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പാലമാണ് പ്രവാസികള്‍. ഇന്ത്യക്കാര്‍ സൗദി അറേബ്യയുടെ വികസനത്തിനു നല്‍കിയ സംഭാവനകളെ ഭരണാധികാരികള്‍ അംഗീകരിച്ചിട്ടുണ്ട്. പ്രവാസിസമൂഹത്തിന്റെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. പ്രവാസികളുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതികളും സ്ഥാനപതി എടുത്തു പറഞ്ഞു.

റിയാദ് ഇന്ത്യന്‍ എംബസി പൂര്‍ണമായും പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനും സുസജ്ജമാണ്. ഇതിനായി എംബസിയുടെ കവാടങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും സ്ഥാനപതി വ്യക്തമാക്കി.

പ്രവാസി കൂട്ടായ്മകള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പ്രതിനിധികള്‍, പൗരപ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥാനപതിക്ക് പൂച്ചെണ്ട് സമ്മാനിച്ചും പൊന്നാട അണിഞ്ഞും സ്വീകരിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്റ്റിയറിംഗ് കമ്മറ്റി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ഷിഹാബ് കൊട്ടുകാട്, സാജന്‍ ലത്തീഫ്, നിയാസ് അഹമദ്, മിസ്ബാഹ് ഇമിഫീന്‍, മുഹമ്മദ് ഗുലാം, സന്തോഷ് ഷെട്ടി, സതീഷ് കുമാര്‍ ദീപക്, സുല്‍താന്‍ മസ്ഹറുദ്ദീന്‍, അഹ്മദ് ഇംതിയാസ്, അബ്‌റാര്‍ ഹുസൈന്‍, മുഹമ്മദ് മുബീന്‍, ഇനാമുല്ല അസിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലിം മുഹിയുദ്ദീന്‍, മൈമൂന അബാസ്, തഖിയുദ്ദീന്‍ മിര്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൈഗം ഖാന്‍ സ്വാഗതവും അബ്ദുല്‍ അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top