
റിയാദ്: ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്ത് റിയാദ് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പരിചയ് വാരാഘോഷം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം ദേശീയ ഐക്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി പരിചയ് ആഘോഷിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കലാകരന്‍മാര്‍ അണിനിരന്ന നൃത്തനൃത്യങ്ങളും പരമ്പരാഗത കലാരൂപങ്ങളുമാണ് പ്രവാസി പരിചയ് ആഘോഷരാവിനെ വര്‍ണാഭമാക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് ഇന്ത്യന്‍ എംബസി അംഗണത്തിലാണ് പരിപാടി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മ ദിനത്തില്‍ ഐക്യത്തിന്റെയും രാഷ്ട്ര നിനമാണത്തിന്റെയും ഓര്‍മ്മകള്‍ പുതുതലമറയ്ക്കു കരുത്തു പകരുമെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.

കേരളത്തിനിമ വിളംബരം ചെയ്യുന്ന കലാരൂപങ്ങളും ഭക്ഷ്യ വിഭവങ്ങളും രണ്ട് ദിവസം അവതരിപ്പിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ജമ്മു, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളും വിവിധ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭഗവദ്ഗീത പരിചയപ്പെടുത്തുന്ന ഗീതാ മഹോത്സവത്തോടെ പ്രവാസി പരിചയ് നാളെ സമാപിക്കും.






