Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

പെരുമ്പാവൂര്‍ കൂട്ടായ്മ രകത ദാന ക്യാമ്പ്

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ കേരളപ്പിറവി ദിനത്തില്‍ രക്തം ദാനം ചെയ്തു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. പ്രിസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ നൂറാ ഖാലിദ് അല്‍ ഖല്‍ദി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സമൂഹം നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നു നൂറ ഖാലിദ് അഭിപ്രായപ്പെട്ടു.

വിവിധ സംഘടകളെ പ്രധിനിധീകരിച്ച് അലി ആലുവ (എറണാകുളം പ്രവാസി അസോസിയേഷന്‍), അജീഷ് ചെറുവട്ടൂര്‍ (ഓഐസിസി), മുജീബ് മൂലയില്‍ (കെഎംസിസി), റിയാസ് (കേരള എന്‍ജിനീയേഴ്‌സ് ഫോറം), അഡ്വ. അജിത്ഖാന്‍ (കേളി), ബിബി (നഴ്‌സസ് അസോസിയേഷന്‍), സംഘടനയുടെ രക്ഷാധികാരി സലാം പെരുമ്പാവൂര്‍, മുന്‍ പ്രസിഡന് കരീം കാനാമ്പുറം, അലി വാരിയത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രാഗ്രാം കണ്‍വീനര്‍ അന്‍വര്‍ കാലടി ക്യാമ്പിന് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടിവ് അംഗങ്ങളായ അമീര്‍ കൊപ്പറമ്പില്‍, സിയാവുദ്ധീന്‍ മൂസ, ഷെമീര്‍ പോഞ്ഞാശ്ശേരി, ഷാനവാസ്, മജീദ് പാറക്കല്‍, ഉസ്മാന്‍ പരീത്, ഹാരിസ് മേതല, ജലീല്‍ ഉളിയന്നൂര്‍, അബ്ദുല്‍ ജബ്ബാര്‍, സ്വാലിഹ്, ഷെമീര്‍ മുഹമ്മദ്, മുഹമ്മദ് അഷ്‌കര്‍, ഹിലാല്‍ ബാബു, സുഭാഷ് അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട് സ്വാഗതവും ട്രെഷറര്‍ തന്‍സില്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top