Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

റിയാദ് ടാക്കീസ്: റിജോസ് നയിക്കും

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹറാജ് അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്നപന്ത്രണ്ടാമത് വാര്‍ഷിക പൊതു യോഗം രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനസ് വള്ളികുന്നം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി റിജോഷ് കടലുണ്ടി (പ്രസിഡന്റ്), അനസ് വള്ളികുന്നം (സെക്രട്ടറി), സോണി ജോസഫ് (ട്രഷറര്‍), അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ഷഫീഖ് പാറയില്‍ (ഉപദേശക സമിതി അംഗങ്ങള്‍), സനു മാവേലിക്കര, ഹരി കായംകുളം (വൈസ് പ്രസിഡന്റുമാര്‍), എല്‍ദോ വയനാട്, നസീര്‍ അബ്ദുല്‍ കരീം (ജോ. സെക്രട്ടറിമാര്‍), പ്രദീപ് കിച്ചു (ജോയി. ട്രഷറര്‍), സിജു ബഷീര്‍, ജോസ് കടമ്പനാട് (ജീവകാരുണ്യം), സജീര്‍ സമദ്, നിസര്‍ പള്ളിക്കശ്ശേരില്‍ (ആര്‍ട്‌സ്), നൗഷാദ് പള്ളത്ത്,

അന്‍വര്‍ സാദത്ത് (സ്‌പോര്‍ട്‌സ്) ലുബൈബ് കൊടുവള്ളി (പി.ആര്‍.ഒ) വരുണ്‍ പി വി, അനില്‍ കുമാര്‍ തംബുരു (ഐ.ടി), സുനില്‍ ബാബു എടവണ്ണ, സാജിദ് നൂറനാട് (മീഡിയ), സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിങ്കല്‍ (ചെണ്ട) എന്നിവരെ യോഗം തെരെഞ്ഞെടുത്തു. അലി ആലുവ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹരി കായംകുളം സ്വാഗതവും അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. 46 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയുംതെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top