
റിയാദ്: ദം ബിരിയാനി മുതല്‍ നാടന്‍ പലഹാരങ്ങള്‍ വരെ രുചിവൈവിധ്യത്തിന്റെ കലവറ തുറന്ന് കല്യാണി പ്രിയദര്‍ശന്‍. റിയാദ് ലുലു മുറബ്ബയിലാണ് പതിനാല് ദിവസം നീണ്ടു നിഫക്കുന്ന ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ കല്യാണി ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഫുഡ് പവലിയനുകള്‍ സന്ദര്‍ശിച്ചു. ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. ഏറെ പുതുമകളും വൈവിധ്യവും നിറഞ്ഞ വേള്‍ഡ് ഫുഡ് ഫെസ്റ്റാണ് ഇത്തവണത്തേതെന്ന് ലുലു ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. സാംസ്‌കാരിക വൈവിധ്യത്തിന്റെയും രുചികളുടെയും ആഘോഷമാക്കാന്‍ ഷോപ്പിംഗ് അനുഭവത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക പ്രശസ്തമായ ജാപ്പനീസ് പരമ്പരാഗത പാചകരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള അനിമേ ഭക്ഷണ വിഭവങ്ങളായ സുഷി, റാമെന്‍, മോച്ചി തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. ചീസി പാസ്ത തയ്യാറാക്കല്‍ അടക്കമുള്ള ലൈവ് കിച്ചണ്‍ ഷോകള്‍, നൂഡില്‍സ് കോണ്‍ടസ്റ്റ്, സൗദിയിലെ പരമ്പരാഗത മധുരവിഭവമായ ഖലിയെയേ ആസ്പദമാക്കിയുള്ള സ്വീറ്റ് ചലഞ്ച് ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി പരിപാടികളും ഫെസ്റ്റിലുണ്ട്.

കുട്ടികള്‍ക്കായി സാന്‍ഡ്‌വിച് മേക്കിംഗ് മത്സരം, കുട്ടികളും അമ്മമാരും പങ്കെടുക്കുന്ന കേക്ക് ഐസിംഗ് ചലഞ്ച്, മിസ്റ്ററി ബോക്‌സ് ചലഞ്ച്, സമോസ ഫോള്‍ഡിംഗ് മത്സരം, കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി സലാഡ് മേക്കിംഗ് ചലഞ്ച്, ബിരിയാണി കുക്കിംഗ് തുടങ്ങി രസകരമായ ഇന്ററാക്ടീവ് മത്സരങ്ങളും ഫെസ്റ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സൗദി ഇന്‍ഫഌവന്‍സര്‍ ഷെഫുമാര്‍ തത്സമയ പാചക പ്രകടനങ്ങള്‍ നടത്താന്‍ ഫെസ്റ്റിലെ പവലിയനുകളിലെത്തും. ഫെസ്റ്റിലെത്തുന്നവര്‍ക്ക് ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.

വൈവിധ്യം നിറഞ്ഞ തീമുകള്‍ക്ക് കീഴിലെ രുചികളുടെ പ്രദര്‍ശനമാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിലെ മറ്റൊരാകര്‍ഷണം. ടേസ്റ്റ്‌സ് ഓഫ് സൗദി, വേള്‍ഡ് ഫ്‌ളേവേഴ്‌സ്, പ്രീമിയം മീറ്റ്, ഗോര്‍മേ സ്ലൈസസ്, സുഷി സ്‌റ്റോപ്പ്, ബ്രൂ മാജിക്, ബ്രൂ യൂര്‍ മൊമെന്റ്, ചെഫ്‌സ് ടൂള്‌സ്, സ്മാര്‍ട്ട് അപ്ലയന്‍സസ്, ഒവന്‍ ഫ്രെഷ് എന്നിങ്ങനെയുള്ള ഫുഡ് തീമുകള്‍ അതുല്യമായ രുചിയനുഭവങ്ങളാണ് സമ്മാനിയ്ക്കുക. ഇതിന് പുറമെ മാറുന്ന കാലത്തെ ആരോഗ്യഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഭക്ഷണരീതികള്‍ അവതരിപ്പിച്ച് സൂപ്പര്‍ ഫുഡ്‌സ് തീമും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 11 ന് വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍സമാപിക്കും





