റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഡിപാര്‍ച്ചര്‍ ഗേറ്റില്‍ കാത്തിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍ പ്രദേശ് ശാമിലി ജലാലാബാദ് മൊഹല്ല മുഹമ്മദിഗഞ്ച് സ്വദേശി എസ് സലിം ഷറീഫ് (47) ആണ് മരിച്ചത്.
റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഡ്രൈവറായിരുന്നു. നാലുമാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ട സലിം ഷറീഫ് മാര്‍ച്ച് 7ന് റിയാദ്-ദല്‍ഹി വിമാനത്തിഫ ഇന്ത്യയിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും യാത്ര രേഖയില്‍ പിശക് സംഭവിച്ചതോടെ യാത്ര മുടങ്ങി.
മാര്‍ച്ച് 12ന് ദല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യാന്‍ സഹയാത്രികനായ മുഹമ്മദ് ഖാലിദിനൊപ്പം വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് എടുത്ത് എമിഗ്രേഷന്‍ ക്ലിയറന്‍സും പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് പ്രവേശിക്കാന്‍ വീല്‍ ചെയറില്‍ കാത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പ്രിന്‍സ് നൂറാ യൂനിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് അറിയിച്ചു. ഭാര്യ: ഗുല്‍ഷാന്‍ സലിം, അഞ്ച് മക്കള്‍: മുഖദ്ദിര്‍, മുസായബ്, ഫായിസ്, മഹാം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.