സൗദിയില്‍ പാഴാക്കുന്നത് 40 ബില്യണ്‍ റിയാലിന്റെ ഭക്ഷണം: ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ്: റമദാനില്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കാന്‍ വിവേകപൂര്‍വ്വം പെരുമാറണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. റമദാനില്‍ വന്‍തോതില്‍ മാംസം ഉള്‍പ്പെടെയുളള ഭക്ഷണം മാലിന്യമായി തള്ളുന്നത് കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളിയാണ്.

രാജ്യത്തു ശരാശരി ഒരാള്‍ വര്‍ഷം 184 കിലോഗ്രാമില്‍ കൂടുതല്‍ ഭക്ഷണം പാഴാക്കുന്നുണ്ട്. ഇത് രാജ്യവ്യാപകമായി ഏകദേശം 4 ദശലക്ഷം ടണ്‍ വരും. പാഴാക്കുന്ന ഭക്ഷണത്തിന് വര്‍ഷം 40 ബില്യണ്‍ റിയാല്‍ ചെലവ് വരും. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ പൊതുജന അവബോധം കുറയുകയാണ്.

സൗദി അറേബ്യയില്‍ ഓരോ വര്‍ഷവും 4,44,000 ടണ്‍ കോഴിയിറച്ചി, 22,000 ടണ്‍ ആട്ടിന്‍ മാസം, 13,000 ടണ്‍ ഒട്ടകമാംസം, 69,000 ടണ്‍ മത്സ്യം, 41,000 ടണ്‍ മറ്റ് മാംസങ്ങളും പാഴാകുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആവശ്യമായ ഭക്ഷണം മാത്രം വാങ്ങാന്‍ ശീലിക്കുക, അമിതമായ അളവില്‍ ഭക്ഷണം നല്‍കാതിരിക്കുക എന്നിവയില്‍ മവബോധം ആവശ്യമാണ്.

Leave a Reply