റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വനിതാ വിഭാഗം ഭരണസമിതി നിലവില്‍വന്നു. അല്‍ജസീറ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2007 മുതല്‍ റിയാദിലെ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന ‘മിഅ’യുടെ പ്രഥമ വനിതാ ഭരണ സമിതിയാണിത്.
ജുവൈരിയത്ത് കുന്നത്ത് (പ്രസിഡന്റ്), ലീന ജാനിഷ് (ജന. സെക്രട്ടറി), ഷെമി മന്‍സൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സൈഫുന്നിസ സിദ്ദീഖ് (വര്‍ക്കിങ്ങ് പ്രസിഡന്റ്), അസ്മ സഫീര്‍, നമീര്‍ കള്ളിയത്ത് (വൈസ് പ്രസിഡന്റുമാര്‍), നജ്‌ല ഫാഹിദ്, ജാസ്മിന്‍ റസാഖ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
സലീന നാസര്‍ മുഖ്യ രക്ഷാധികാരിയായ ഭരണസമിതിയില്‍ ഫെമി ഫിറോസ് (ജീവകാരുണ്യ കണ്‍വീനര്‍), തൗഫീറ ജമീദ് (കലാസാംസ്‌കാരിക കണ്‍വീനര്‍), റഹ്മ സുബൈര്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍), ജാസ്മിന്‍ റിയാസ് (മീഡിയ കണ്‍വീനര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അന്‍സാര്‍ ബീഗം, ഹസ്‌ന എടവണ്ണ, ഷക്കീല അബൂബക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു. 21 അംഗ നിര്‍വ്വാഹക സമിതിക്കും രൂപം നല്‍കി. റിയാദിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി വനിതകളുടെ ക്ഷേമത്തിനും, ശാക്തീകരണത്തിനും ഊന്നല്‍ നല്‍കി ഭാവിയില്‍ പദ്ധതിതികള്‍ തയ്യാറക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
