Sauditimesonline

kmcc kasargod
കാസര്‍ഗോഡ് കെഎംസിസി 'കൈസെന്‍' ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ

റിയാദില്‍ മലയാളി കൂട്ടായ്മകള്‍ മാര്‍ച്ച് 15ന് നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളുടെ ലൊക്കേഷന്‍

റിയാദ്: റമദാന്‍ വ്രതം അഞ്ചാം നാളിലേക്ക് കടക്കുന്നതോടെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മകളുടെ എണ്ണവും കൂടിവരുകയാണ്. ഈ വര്‍ഷം റമദാനിലെ ആദ്യ വെളളി മാര്‍ 15ന് മലയാളികളുടെ നിരവധി ഇഫ്താര്‍ സംഗമങ്ങളാണ് നടക്കുന്നത്.


കായംകുളം പ്രവാസി കൂട്ടായ്മ (കൃപ) ഇഫ്താര്‍ സംഗമം എക്‌സിറ്റ് 17 അല്‍ സൈഫിയ പാലസില്‍ നടക്കും. (ലൊക്കേഷന്‍ https://maps.app.goo.gl/5Vvufychk9m4m9XD8)
റിയാദ്-വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ വിരുന്ന് എക്‌സിറ്റ് 18ലെ അല്‍ മനാഫ് വിശ്രമ കേന്ദ്രത്തിലാണ് ഒരുക്കിയിട്ടുളളത് (ലൊക്കേഷന്‍ https://maps.app.goo.gl/gvZhUkqfKRTXAwdA7)
കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റി ഇഫ്താര്‍ എക്‌സിറ്റ് 18ലെ ദുര്‍റത്ത് അല്‍ അനൂദ് വിശ്രമ കേന്ദ്രത്തില്‍ നടക്കും. (https://maps.app.goo.gl/3wMtvJg4n92osbzg7)
സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാകീസ് ‘സ്‌നേഹ വിരുന്ന്’ എന്ന പേരില്‍ ഇഫ്താര്‍ ഒരുക്കും. എക്‌സിറ്റ് 18 സുലൈ അല്‍ അഖിയാല്‍ വിശ്രമ കേന്ദ്രത്തിലാണ് നടക്കുന്നത്. (https://maps.app.goo.gl/ZGHdvvebmHnmMrPF6)
മുക്കം ഏരിയാ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ നോമ്പുതുറ നടക്കും. (https://maps.app.goo.gl/GW3Hx9e6tQg9iota8)

വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് വേദിയാവുക. പ്രവൃത്തി ദിനങ്ങളിലും മലയാളി കൂട്ടായ്മകളുടെയും വ്യവസായ സംരംഭകരുടെയും ഇഫ്താറിന് വരും ദിവസങ്ങളില്‍ നടക്കും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top