Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

ലീഗ് പിന്നാക്ക സമൂഹത്തിന്റെ അതിജീവനം ഉറപ്പുവരുത്തിയ പ്രസ്ഥാനം

റിയാദ്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും ഏഴരപതിറ്റാണ്ടായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിര്‍വ്വഹിച്ചിട്ടുള്ള ദൗത്യം നിഷേധിക്കുവാന്‍ കഴിയാത്തതാണെന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലത്ത് മുസ്‌ലിം ലീഗിന്റെ കര്‍ത്തവ്യം കൂടുതല്‍ വര്‍ധിച്ച് വരികയാണ്.

അതീവ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പരിപൂര്‍ണ്ണ വിശ്വാസം ആര്‍ജിച്ചെടുത്ത് രാഷ്ട്രീയ സംഘാടനം കൂടുതല്‍ ശക്തിപ്പെടുത്തണം. പ്രതിസന്ധികള്‍ മറികടന്ന് ജനാധിപത്യ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിച്ചത് കൊണ്ടാണ് മുസ്‌ലിം ലീഗിന് സമൂഹത്തിനാവശ്യമായ ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ സാധ്യമായത്. അത്തരം പ്രവര്‍ത്തനങ്ങളാല്‍ ഇനിയും മുന്നേറുവാന്‍ മുസ്‌ലിം ലീഗിന് കഴിയുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കേക്ക് മുറിച്ച് മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ സ്ഥാപകദിനാചാരണം ആഘോഷിച്ചത്. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ യു പി മുസ്തഫ, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, മാമുക്കോയ തറമ്മല്‍, കബീര്‍ വൈലത്തൂര്‍, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷംസുദ്ധീന്‍ പെരുമ്പട്ട സ്വാഗതവും ഷമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top