പ്രവാചകനിന്ദ: സൗദിയില്‍ യുവതിക്കെതിരെ നടപടി

റിയാദ്: സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടി ആരംഭിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി പ്രവാചകനിന്ദ നടത്തിയത്.

സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പ്രവാചകനെയും പ്രവാചക പത്‌നി ഖദീജയെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോയുമാണ് യുവതി പ്രചരിപ്പിച്ചത്. യുവതിക്കെതിരാശയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മീഡിയാ റെഗുലേറ്ററി അതോറിറ്റി ശേഖരിച്ച മൊഴി ഉള്‍പ്പെടെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വിചാരണക്കു ശേഷം കോടതി കുറ്റക്കാരിയായി പ്രഖ്യാപിച്ചാല്‍ അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply