റിയാദ്: ചെങ്കടല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു. വിമാന സര്‍വീസ് സൗദി സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് നടത്തുക. ഇതുസംബന്ധിച്ച് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇന്റര്‍നാഷനലും സൗദിയയും ധാരണാപത്രം ഒപ്പുവെച്ചു.
റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ആര്‍.എസ്.ഐ) ആദ്യമായി സര്‍വിസ് നടത്തുന്ന വിമാനസക്കമ്പനിയായിരിക്കും സൗദി എയര്‍ലൈന്‍സ്. കടലില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന റെഡ്‌സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോര്‍ട്ടുകളും ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലേക്ക് റിയാദില്‍നിന്നാണ് വിമാന സര്‍വിസ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ജിദ്ദ-റെഡ് സീ വിമാന സര്‍വിസിന് പിന്നീട് തുടങ്ങും.
അടുത്ത വര്‍ഷത്തോടെ അന്താരാഷ്ട്ര വിമാന സര്‍വിസിനും തുടക്കമാകും. കരാര്‍ പ്രകാരം സൗദി എയര്‍ലൈന്‍സ് ആയിരിക്കും ആദ്യമായി റെഡ്‌സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും വിമാന സര്‍വിസ് നടത്തുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.