Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

അന്താരാഷ്ട്ര യോഗ ദിനാഘോഷവും സെമിനാറും ഇന്ന്

റിയാദ്: ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 19നു വൈകീട്ട് 6ന് എംബസി ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിക്കും. യോഗാ ഗുരുവും എസ്‌വി വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സിലറും എച്ച്ആര്‍ഡി മന്ത്രാലയം, ആയുഷ് മന്ത്രാലയം എന്നിവയുടെ ഉപദേശകനും പദ്മശ്രീ പുരസ്‌കാരജേതാവുമായ ഗുരുജി നാഗേന്ദ്ര മുഖ്യാതിഥി ആയിരിക്കും. എസ്‌വി വ്യാസ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലരും മെഡിക്കല്‍ ഗവേഷണ വിഭാഗം തലവനുമായ ഡോ. മഞ്ജുനാഥ ശര്‍മ്മയും പങ്കെടുക്കും.

പദ്മഭൂഷണ്‍ പുരസ്‌കാരജേതാവും ആഗോള ആയുര്‍വേദ വിദഗ്ധനും അമേരിക്കന്‍ വൈദിക ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപക അധ്യക്ഷനുമായ ഡോ. ഡേവിഡ് ഫ്രൊളി, അര്‍ബുദ രോഗ വിദഗ്ദര്‍ ഡോ. മുരുഗന്‍ ആവണിയാപുരം കണ്ണന്‍, ഹോമിയോപ്പതിക് ഡോക്ടറും പ്രശസ്ത മനഃശാസ്ത്രജ്ഞയും യോഗ ഗവേഷകയുമായ ഡോ. മായാറാണി സേനന്‍, ,
ഹൃദയ ശാസ്ത്രജ്ഞനായ ഡോ.വിനീഷ്, നാഷണല്‍ ഗാര്‍ഡ് ഫാമിലി മെഡിസിന്‍ ഡോ. അന്‍വര്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഡോ. നാഗേന്ദ്ര (ലോകസമാധാനതിന് യോഗയുടെ സാദ്ധ്യതകള്‍), ഡോ. മഞ്ജുനാഥ് ശര്‍മ്മ (ആഗോള ആരോഗ്യസംവിധാങ്ങളും യോഗയും ആധുനിക ഗവേഷണങ്ങളും), ഡോ. ഡേവിഡ് ഫ്രോളി (ആയുര്‍വേദവും യോഗയും ആരോഗ്യവും), ഡോ. മുരുഗന്‍ (കാന്‍സര്‍ ചികിത്സയും യോഗയുടെ അനന്ത സാധ്യതകളും), ഡോ. മായാറാണി സേനന്‍ (മനോജന്യരോഗങ്ങളും യോഗയുടെ സാധ്യതകളും), ഡോ. വിനീഷ് (ഹൃദ്രോഗ ചികിത്സയില്‍ യോഗയുടെ സാദ്ധ്യതകള്‍), ഡോ. അന്‍വര്‍ ഖുര്‍ഷിദ് (പ്രമേഹചികിത്സയും യോഗയും) തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജൂണ്‍ 21നു രാവിലെ 6ന് ബത്ഹയിലെ അല്‍ മാദി പാര്‍ക്കില്‍ മാസ് യോഗ പ്രദര്‍ശനത്തില്‍ ഡോ. നാഗേന്ദ്ര, ഡോ. മഞ്ജുനാഥ ശര്‍മ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top