റിയാദ്: ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പുതിയ റോഡിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തില്‍. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അല്‍സുസ്ഹ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്. ജിദ്ദയില്‍നിന്ന് മക്കയിലേക്ക് നേരിട്ടുള്ള ഈ റോഡ് ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കും. നിലവിലെ അല്‍ഹറമൈന്‍ റോഡില്‍ സഞ്ചരിച്ച് എത്തുന്നതിനേക്കാള്‍ വേഗ പുതിയ റോഡില്‍ മക്കയിലെത്താന്‍ സാധിക്കും.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തീകരിച്ചതായി റോഡ് അതോറിറ്റി പറഞ്ഞു. ഒരോ ഭാഗത്തേക്കും നാല് ട്രാക്കുകളോട് കൂടിയ റോഡിെന്റ മൊത്തം നീളം 73 കിലോമീറ്ററാണ്. പൂര്‍ത്തിയായ ആദ്യ മൂന്ന് ഘട്ടങ്ങളുടെ ആകെ നീളം 53 കിലോമീറ്ററാണ്.
നാലാമത്തെ ഘട്ടത്തിെന്റ നീളം 20 കിലോമീറ്ററിന്റെ പണിയാണ് അന്തിമ ഘട്ടത്തിലുളളത്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയര്‍ത്തുക, ഉംറ തീര്‍ഥാടകരുടെയും തീര്‍ഥാടകരുടെയും ഗതാഗതം സുഗമമാക്കുക, അല്‍ഹറമൈന്‍ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വടക്ക് ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ശരാശരി യാത്രാസമയം കുറയ്ക്കുക, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെ മക്കയുമായി ബന്ധിപ്പിക്കുക എന്നതാണ് പുതിയ റോഡിലുടെ ലക്ഷ്യമിടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.