എന്‍ജിനീയര്‍സ് ഫോറം ഓണാഘോഷം

റിയാദ്: വടം വലിച്ചും ‘പുലി’കളോടൊപ്പം തുളിച്ചാടിയും ഓണം ആഘോഷിച്ച് മലയാളി എഞ്ചിനീയര്‍മാര്‍. കേരള എന്‍ജിനീയര്‍സ് ഫോറം (കെഇഎഫ്) ആണ് ഗൃഹാതുരസ്മരണ ഉണര്‍ത്തി ‘ഓണം പൊന്നോണം-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചത്. പരിപാടിയില്‍ ചിത്രകാരി വിനി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു.

പ്രവാസ ലോകത്ത് മാനവിക മൂല്യങ്ങളും മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശവും പങ്കുവെക്കാനാണ് എഞ്ചിനീയര്‍മാരും കുടുംബാഗങ്ങളും ഒത്തുചേര്‍ന്നതെന്ന് പ്രസിഡന്റ് ഹസീബ് മുഹമ്മദ് പറഞ്ഞു.

വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര, കലാ, കായിക, വിനോദ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. വിജയികള്‍ക്കു ഉപഹാരവും സമ്മാനിച്ചു.

 

Leave a Reply