Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

കഥപറയാന്‍ ‘കഹാനി’ ഒരുക്കി അല്‍ ആലിയ ആലുംനി

റിയാദ്: കഥ പറഞ്ഞും കൗമാരത്തിലെ കുസൃതികള്‍ ഓര്‍ത്തും ഒത്തുകൂടിയ ‘കഹാനി’ വേറിട്ട അനുഭവമായി. റിയാദ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ആലുംനി മീറ്റ് ആണ് ‘കഹാനി’ എന്ന പേരില്‍ അരങ്ങേറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷാനു തോമസ് മുഖ്യാതിഥിയായിരുന്നു.

സ്‌കൂള്‍ മുന്‍ ചെയര്‍മാനും എംഎല്‍എയുമായിരുന്ന യശശരീരനായ തോമസ് ചാണ്ടി സ്ഥാപിച്ച അല്‍ ആലിയ സ്‌കൂളില്‍ 2010-19 കാലയളവില്‍ പഠിച്ചവരാണ് ആലുംനി മീറ്റില്‍ പങ്കെടുത്തത്. പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലുളളവര്‍ സന്നിഹിതരായിരുന്നു. വിനോദ, വിജ്ഞാന പരിപാടികളും അരങ്ങേറി.

ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരം സംഗമത്തിന് വേദി ഒരുങ്ങിയതെന്ന് ആലുംനി ചെയര്‍മാന്‍ ശാനില്‍ മുഹമ്മദ് പറഞ്ഞു. പുതു തലമുറയുടെ തൊഴില്‍ സാധ്യതകളും മികച്ച ഭാവിയും സാധ്യമാക്കുന്നതിന് ആലുംനി വിവിധ പദ്ധതികള്‍ തയ്യാറാക്കും. ഗള്‍ഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍നേരിടാന്‍ പര്യാപ്തമാക്കും. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. അതിന്റെ ഭാഗമായി കേരളത്തില്‍ ‘കഹാനി’ ഗ്രാന്‍ഡ് ആലുംനി മീറ്റ് നവംബറില്‍ നടത്തുമെന്നും ശാനില്‍ മുഹമ്മദ് പറഞ്ഞു.

ഷാനില്‍ മുഹമ്മദ് (ചെയര്‍മാന്‍), നിബല്‍ മുഹമ്മദ് (ജന. സെക്രട്ടറി), മുബാരിസ് റഷീദ്, നിജാദ് (ട്രഷറര്‍മാര്‍), സല്‍മ അഹ്മദ് (വൈസ് ചെയര്‍ പഴ്‌സന്‍), നബ്ഹാന്‍ (ജോ. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചാണ് ആലുംമ്‌നിയുടെ പ്രവര്‍ത്തനം. മുഫീദ, മുഹമ്മദ് നാസര്‍, ഹിസാന തസനീം, കനീസ് ഫാത്തിമ , ഹബീബ, മുഹ്മിന, ഷാമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top