
റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈനിക നടപടികളില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം വക്താവ് മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. റിയാദ് ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ഫെബ്രുവരി 12ന് യമന്‍ തലസ്ഥാനമായ സനഅയിലെ ബാനി അല്‍ ഹരിത്തില്‍ നടന്ന വ്യോമാക്രമണം. 2018 നവംബര്‍ 7ന് ഹജ്ജ ഗവര്‍ണറേറ്റിലെ മുസ്തബ ജില്ലയില്‍ റെസിഡന്‍ഷ്യല്‍ കോട്ടേജിനടുത്തു വ്യോമാക്രമണത്തില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇതേ ദിവസം സഖ്യസേന യമനില്‍ വ്യോമാക്രമണം നടത്തിയിരുന്നില്ല. ഫെബ്രുവരി 4 ന് എട്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ നാല് സൈനിക നടപടികളാണ് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അന്വേഷിച്ചത്. നടപടിക്രമങ്ങളും നിയമങ്ങളും ദൈനംദിന മിഷന്‍ ഷെഡ്യൂളുകളും പരിശോധിച്ചതിന് ശേഷമാണ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. സൈനിക നടപടികള്‍ക്കു ശേഷമുള്ള റിപ്പോര്‍ട്ടുകള്‍, മിഷന്റെ വീഡിയോ ഫൂട്ടേജ്, സാറ്റലൈറ്റ് ഇമേജുകള്‍, അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ അവലോകനം ചെയ്തതിനു ശേഷമാണ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയത്.
ഇറാന്‍ പിന്തുണയുളള ഹൂതികര്‍ വന്‍തോതില്‍ ആയുധം സൂക്ഷിക്കുന്നതിന് കെട്ടിടം ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് ലക്ഷ്യമാക്കിയാണ് സൈനിക നീക്കം നടത്തിയത്. ആയുധം ശേഖരിച്ച ഗോഡൗണില്‍ മാത്രമാണ് സൈനിക നടപടിയെന്ന് തെളിയിക്കുന്ന വീഡിയോ ഫൂടേജും സാറ്റലൈറ്റ് ചിത്രങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, യു എന്‍ ഏജന്‍സി എന്നിവരുടെ ആരോപണങ്ങളാണ് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അന്വേഷിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
