
റിയാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ചു റിയാദ് ഒ ഐ.സി.സി. തെിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ സമാധാനം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു വലിയ ആശ്വാസമാണ്. തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമായിരുന്നുവെന്ന് വിജയാഘോഷപരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടെത്തി ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും ബി. ജെ.പിക്ക് വിജയിക്കാനായില്ല. രാജ്യം മാറ്റം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണിത്. അതിന്റെ തുടക്കം കര്‍ണാടകമാണ്. കോണ്‍ഗ്രസ്സ് സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും ബൊമ്മെ സര്‍ക്കാരിന്റെ പോരായ്മകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കട്ടി. എന്നാല്‍ ബി. ജെ പി നേതാക്കള്‍ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു ഭിന്നിപ്പിച്ചു ഭരണം നിലനിര്‍ത്താം എന്നാണ് കരുതിയത്. അതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശിനികടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റസാഖ് പൂക്കോട്ടുംപാടം, സിദ്ധിഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത് കെ.എം.സി.സി. നേതാക്കളായ ഉസ്മാന്‍ അലി പാലത്തിങ്കല്‍, സത്താര്‍ താമരത്ത്, ജില്ലാ പ്രസിഡന്റുമാരായ സുഗതന്‍ നൂറനാട്, കെ. കെ. തോമസ്, ബാലു കുട്ടന്‍, സലാം ഇടുക്കി, അമീര്‍ പട്ടണത്, സജീര്‍ പൂന്തുറ, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം അബ്ദുല്‍ കരീം കൊടുവള്ളി, കൃഷ്ണന്‍ വെള്ളച്ചാലില്‍, തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, വിനീഷ് ഒതായി, അബ്ദുല്‍ മജീദ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.