റിയാദ്: കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ ‘കൈസന്‍’ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍ റിയാദ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചുറിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. സംഘടനയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്ന നിരവധി പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മുനീര്‍ ഹാജി, സൗദി കെഎംസിസി ദേശീയ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, റിയാദ് കെഎംസിസി ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഷമീം ബാങ്കോട്, കെ.ഇ.എ ബക്കര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, മുസ്ലിം ലീഗ്, കെഎംസിസി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.