റിയാദ്: പ്രവാസി വെല്‍ഫെയര്‍ റിയാദിനു കീഴിലുള്ള റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി സീസണ്‍-4 ടൂര്‍ണമെന്റ് ട്രോഫി പ്രകാശനവും ഫിക്‌സ്ചര്‍ റിലീസും അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സറായ ഡെയ്‌ലിമാര്‍ട്, സൈഫ് മിഡില്‍ഈസ്റ്റ് കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ കുട്ടി, ചാമ്പ്യന്‍സ് ട്രോഫി സ്‌പോണ്‍സറായ മിഷാഹ്‌രി ടര്‍ണറി കമ്പനി മാനേജിങ് ഡയറക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നു ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി പ്രകാശനം നിര്‍വഹിച്ചു.
ഗ്ലോബ് വിന്‍ ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ മാരാത്തൊടി, സൈന്‍എക്‌സ് ഡിജിറ്റല്‍ അഡ്വെര്‍ടൈസ്‌മെന്റ് കമ്പനി പ്രതിനിധി റിനു ആന്റണി, മെന്‍ ആന്റ് ട്രെന്‍ഡ് ഷോപ്പ് പ്രതിനിധി ബിനു ടി വി എം, ഡാറ്റകോര്‍ എംഡി ഒകെ സലാം, റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷാബിന്‍ ജോര്‍ജ്, പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി റോയല്‍ സ്‌ട്രൈക്കേഴ്‌സ് ടീം വൈസ് ക്യാപ്റ്റന്‍ രതീഷ് രവീന്ദ്രന്‍ എഴുതി ചിട്ടപ്പെടുത്തിയ തീം സോങ് ചടങ്ങില്‍ പുറത്തിറക്കി.
റിയാദ് എക്‌സിറ്റ് പതിനെട്ടിലെ കെസിഎ, എംസിഎ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 8നു ആദ്യ റൌണ്ട് മത്സരങ്ങള്‍ നാല് ഗ്രൗണ്ടുകളിലായി നടക്കും. റിയാദിലെ പ്രമുഖരായ പതിനാറ് ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നവംബര്‍ 22 നാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍.
ടൂര്‍ണമെന്റ് നിയമാവലികള്‍ സാഹില്‍ കെഎം, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നു ടീം ക്യാപ്റ്റന്മാര്‍ക്കായി വിശദീകരിച്ചു. ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ മിഥുന്‍ മോഹന്‍, അജ്മല്‍ എന്നിവര്‍ ചേര്‍ന്ന് സദസ്സില്‍ പ്രകാശിപ്പിച്ചു. ട്രോഫി ലോഞ്ചിങ്‌നായുള്ള ഒരുക്കങ്ങള്‍ക്ക് ടൂര്‍ണമെന്റ് അസിസ്റ്റന്റ് കണ്‍വീനര്‍ രതീഷ് രവീന്ദ്രന്‍, ദില്‍ഷാദ് കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി. ക്ലബ് കണ്‍വീനര്‍ എംപി ഷഹ്ദാന്‍ സ്വാഗതവും ടൂര്‍ണമെന്റ് കണ്‍വീനര്‍ അജ്മല്‍ മുക്കം നന്ദിയും പറഞ്ഞു. ലിജോ മാത്യു, ഷജീര്‍ മുഹമ്മദ്, മാനസ് ചേളന്നൂര്‍, മുഹമ്മദ് കൈഫ്, ഷാന്‍ വര്‍ഗീസ്, മനീഷ് എന്നിവര്‍ പരിപാടികള്‍ക്ക്നേത്രത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.