റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദകൂട്ടം’ സൗദി ചാപ്റ്റര്‍ ‘നമ്മളോണം 2024’ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വനാസ വിശ്രമകേന്ദ്രത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ ഫെര്‍മിസ് മടത്തൊടിയില്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സാഹിത്യകാരന്‍ എം. ഫൈസല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ ചാവക്കാട് , ജില്ലാ കൂട്ടായ്മ പ്രതിനിധികളായ കൃഷ്ണ കുമാര്‍, ഷാജി കൊടുങ്ങലൂര്‍, സുധാകരന്‍ ചാവക്കാട്, സഗീര്‍ അന്താറത്തറ, അസ്‌ലം പാലത്ത്, മജീദ് പൂളക്കാടി എന്നിവര്‍ ആശംശകള്‍ നേര്‍ന്നു.
സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രിയാണ് അവസാനിച്ചത്. ജനറല്‍ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും ട്രഷറര്‍ സയ്യിദ് ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
ശിംങ്കാരി മേളം, നാസ് ഡോള്‍, ഉറിയടി, വടം വലി, പെനാല്‍റ്റി ഷൂട്ട് ഔട്ട്, റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. മനാഫ് അബ്ദുള്ള, സലിം പാവറട്ടി, ഫവാദ് കറുകമാട്, ഫായിസ് ബീരാന്‍, പ്രകാശ് താമരയൂര്‍, സുബൈര്‍ ഒരുമനയൂര്‍, , സിറാജുദ്ധീന്‍ ഓവുങ്ങല്‍, സലിം അകലാട്, ഖയ്യൂം ഒരുമനയൂര്‍, ഉണ്ണിമോന്‍ പെരുമ്പലായി, യൂസഫ് പാങ്, ഷാഹിദ് തങ്ങള്‍, ഫാറൂഖ് കുഴിങ്ങര, മന്‍സൂര്‍ മുല്ലശ്ശേരി, ഫായിസ് വട്ടേക്കാട്, അബ്ദു റഹ്മാന്‍, ഷെഫീഖ് അലി, യൂനസ് പടുങ്ങല്‍, സിദ്ധീഖ് അകലാട്, ഫിറോസ് കോളനിപ്പടി, ഫാറൂഖ് അകലാട്, ഷഹീര്‍ ബാബു, സാലിഹ് പാവറട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.