റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ സൗദി റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം അഘോഷിച്ചു. ജനസേവന വിഭാഗം കണ്‍വീനര്‍ റസാഖ് പുറങ്ങിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് പരിപാടികള്‍ ആരംഭിച്ചു.
ദിറാബ് നൈസ് ഡേ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. കേരള ക്വിസ്സിനു ജന.സെക്രട്ടറി കബീര്‍ കാടന്‍സ് നേതൃത്വം നല്‍കി. മല്‍സരത്തില്‍ വിജയികളായ ഷഫ്‌ന മുഫാഷിര്‍, ആയിഷ റബ്ല,ഫാത്തിമ സാധിയ, ഷംസു, അന്‍വര്‍ എന്നിവര്‍ക്ക് അസ്‌ലം കളക്കര, രമേശ് വെള്ളേപ്പാടം, ബക്കര്‍ കിളിയില്‍, സംറൂദ്, ജാഫര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
അന്‍വര്‍ഷാ, സുഹൈല്‍ മഖ്ദൂം, സമീറാ ഷമീര്‍, സാബിറാ ലബീബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്യം നിന്നുപോകുന്ന പഴയ കാല ഗെയിമുകള്‍ നടത്തി. ഷമീര്‍ മേഘ, എംഎ ഖാദര്‍ ഫാജിസ് പി. വി, അഷ്‌കര്‍ വി, അല്‍ത്താഫ്, മുജീബ് പള്ളിക്കര, അലി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.