റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബര്‍ വിഭാഗവും സംയുക്തമായി നടത്തിയ ‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചായിരുന്നു ക്വിസ് മത്സരം.
ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നായി 152 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂര്‍ പി യാസര്‍ നേടി. രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് ജിതിന്‍ ശ്രീറാമും മൂന്നാം സ്ഥാനം കണ്ണൂര്‍ നവ്യ സിംനേഷും കരസ്ഥമാക്കി. ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ്-2024’ വിജയിയാണ് നവ്യ സിംനേഷ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.