റിയാദ്: നിരാലംബരായവര്‍ക്ക് അഭയം നല്‍കി സംരക്ഷിക്കുന്ന ഗാന്ധിഭവന്‍ സാരഥി ഡോ. പുനലൂര്‍ സോമരാജനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദില്‍ ആദരിച്ചു. യോഗത്തില്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു.
ഡോ. പുനലൂര്‍ സോമരാജ് ഗന്ധിഭവന്‍ പ്രവൃത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. ജീവകാരുണ്യ പ്രവൃത്തനങ്ങളില്‍ പ്രവാസികളെ കണ്ണി ചേര്‍ക്കണമെന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്റെ നിര്‍ദേശം സ്വാഗതം ചെയ്തു. ഗള്‍ഫ് മലയാളി ഫെഡറേഷനും ഗാന്ധിഭവനുമായി വര്‍ഷങ്ങളായുള്ള സൗഹൃദബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ജി.എം.എഫ് അംഗങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഗന്ധിഭവന്‍ സന്ദര്‍ശിക്കാണമെന്നും പുനലൂര്‍ സോമരാജ് പറഞ്ഞു.
എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ഷാജി മഠത്തില്‍, കമറുബാനു ടീച്ചര്‍, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, ഉണ്ണി കൊല്ലം, മൃദുല കായംകുളം, അജാസ് റഹ്മാന്‍, ഹിബ, നൗഷാദ്, സുബൈര്‍ കുമ്മിള്‍, റീന, ഷിംന നൗഷാദ്, സജീര്‍ ചിതറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.പി ഹരികൃഷ്ണന്‍ കണ്ണൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സനില്‍ കുമാര്‍ ഹരിപ്പാട് നന്ദിയും പറഞ്ഞു.
കേരളപ്പിറവി ദിനവും ജിഎംഫ് ദിനവും കേക്ക് മുറിച്ച് ആഘോഷിച്ചു. ജിഎംഫ് ദിനാഘോഷത്തില്‍ ഗാന്ധി ഭവനുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ജിഎംഎഫ് ചെയര്‍മാനുമായ റാഫി പാങ്ങോട് ആഹ്വാനം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.