റിയാദ്: സ്ത്രീശാക്തീകരണം ശക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സ്ത്രീകള്‍ക്കു കഴിയുമെന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ ഫോറം അഞ്ചാം വാര്‍ഷികവും കേരളപ്പിറവി ദിന ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സ്ത്രീ പരിരക്ഷയും സുരക്ഷയും ഉറപ്പു വരുത്തി ഭരണ നിര്‍വ്വഹണ പ്രക്രിയയില്‍ പങ്കാളിത്തം നേടി സ്ത്രീ സമൂഹത്തിന്റെ അധികാരവല്‍കരണം സാമൂഹിക ആവശ്യമാണ്. സ്ത്രീകളുടെ സര്‍ഗാത്മക കഴിവുകള്‍ പൊതു വേദികളിലൂടെ പരിപോഷിപ്പിച്ച് മുന്‍നിരയിലെത്തിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാ ഫോറം പോലുള്ള കൂട്ടായ്മകള്‍ക്കാവുന്നുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ആഗോള മലയാളി സമൂഹത്തിന്റെ കഴിവും ശേഷിയും കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചക്കും പ്രയോജനപ്പെടുത്തുക എന്ന പ്രധാന ദൗത്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റേത്. കഴിഞ്ഞ കാലങ്ങളില്‍ കേരളം നേരിട്ട ദുരന്തങ്ങളില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പ്രവാസ ലോകത്ത് മലയാളിയുടെ സൗഹൃദവും സാഹോദര്യവും പരസ്പരം ഊട്ടിയുറപ്പിച്ച് സാംസ്‌കാരികമായ കേരളീയ തനത് സ്വത്‌ബോധത്തെ സംരക്ഷിച്ച് ജീവിതത്തെ സര്‍ഗാത്മകമാക്കുന്നതിലും വേള്‍ഡ് മലയാളി ഫെഡറേഷന്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വുമന്‍സ് ഫോറം പ്രസിഡന്റ് സാബ്രിന്‍ ഷംനാസ് അദ്ധ്യക്ഷം വഹിച്ചു. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിഭവന്‍ ഡയറക്ടറുമായ ഡോ. സോമരാജനെ ചടങ്ങില്‍ ആദരിച്ചു. വിമന്‍സ് ഫോറം സെക്രട്ടറി അഞ്ചു അനിയന്‍ കേരളപിറവി സന്ദേശം നല്‍കി.
ശിഹാബ് കൊട്ടുകാട് (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ്), നൗഷാദ് ആലുവ (ഗ്ലോബല്‍ സെക്രട്ടറി), കബീര്‍ പട്ടാമ്പി (പ്രിസിഡന്റ്), സലാം പെരുമ്പാവൂര്‍(സെക്രട്ടറി), ബില്‍റു ബിന്‍യാമിന്‍ (ട്രഷറര്‍), ഹെന്റി തോമസ് (നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി), ഷംനാസ് അയ്യൂബ് (മിഡില്‍ ഈസ്റ്റ് വൈസ്പ്രിസിഡന്റ്), ഡൊമിനിക് സാവിയോ (നാഷണല്‍ കൗണ്‍സില്‍ മുന്‍ കോര്‍ഡിനേറ്റര്‍), വല്ലി ജോസ് (വിമന്‍സ് ഫോറം മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍), അന്‍സാര്‍ വര്‍ക്കല (നാഷണല്‍ കൗണ്‍സില്‍ ട്രഷറര്‍), സ്‌കറിയ ബിജു (വൈസ് പ്രിസിഡന്റ്), നിസാര്‍ പള്ളികശേരി (വൈസ് പ്രിസിഡന്റ്), സുബാഷ്(എടപ്പ സെക്രട്ടറി), ശ്യാം (പാലക്കാട് അസോസിയേഷന്‍), ജിബിന്‍ സമദ് (കൊച്ചിന്‍ കൂട്ടായ്മ), മൈമൂന ടീച്ചര്‍, ഫഹദ് (ഇസ്മ പോളിക്ലിനിക്), മുഷ്താഖ് (അല്‍ റയാന്‍), റഹ്മാന്‍ മുനമ്പം (എം.കെ ഫുഡ്‌സ്), ബാബു (സ്‌നേഹതീരം), സാനു മാവേലിക്കര, സലീജ്, രാഹുല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാനു മാവേലിക്കര, സിജു ബഷീര്‍, ബഷീര്‍ കാരോളം, നാസര്‍ ആലുവ, ഷഹനാസ്, കെ.ടി. കരീം, ബ്ലസണ്‍, ജോര്‍ജ്, റിസ്‌വാന ഫൈസല്‍, ജീവ, ആതിര എന്നിവര്‍ നേതൃത്വം നല്‍കി.
നാഷണല്‍ കൗണ്‍സിലേക്ക് തെരഞ്ഞെടുത്ത അഞ്ചു സുനിലിന് എം.പിയുടെ പത്‌നി ഡോ. എസ്. ഗീത പൊന്നാട അണിയിച്ചു. റിയാദിലെ കലാകാരന്‍മാരുടെ കലാ പ്രകടനങ്ങളും അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ നാഷണല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ഹമാനി റഹ്മാന്‍ സ്വാഗതംവും സെലീന ജെയിംസ്നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.