Sauditimesonline

rsc
ആര്‍എസ്‌സി ഖുര്‍ആന്‍ ഫിയസ്റ്റ: ന്യു സനയ്യ ജേതാക്കള്‍

‘കൃപ’ വാര്‍ഷികാഘോഷവും സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാം വാര്‍ഷികണ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫഌവര്‍ മാനേജിംങ് ഡയറക്ടര്‍ ടി. എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണവും ഷിബു ഉസ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കൃപ സ്ഥാപകാംഗവും മുന്‍ ചെയര്‍മാനുമായ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷെഹ്‌നാസ് അബ്ദുല്‍ ജലീല്‍ പദ്ധതി കണ്‍വീനര്‍ കെ ജെ അബ്ദുല്‍ റഷീദിന് നല്‍കി നിര്‍വ്വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സലാം ഇടുക്കി, വിജയന്‍ നെയ്യാറ്റിന്‍കര, ഷംസു പെരുമ്പട്ട എന്നിവര്‍ സന്നിഹിതരായിരുന്നു.

കായംകുളം സ്വദേശികളും സംരംഭകരുമായ നൗഷാദ് ബഷീര്‍, കനി ഇസ്ഹാഖ്, അജേഷ് കുമാര്‍ എന്നിവര്‍ക്ക് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. വിദ്യാര്‍ത്ഥികളായ ഹൈഷ ഇസ്ഹാഖ് ലവ്‌ഷോര്‍, ഹാഫിള് മുഹമ്മദ് സയ്യാന്‍ എന്നിവര്‍ക്ക് ‘കൃപ മെറിറ്റ് അവാര്‍ഡ്’ വിതരണം ചെയ്തു.

ഭാരവാഹികളായ ഷൈജു നമ്പലേശ്ശരില്‍, ഇസ്ഹാഖ് ലൗഷോര്‍, അഷ്‌റഫ് ഹമീദ്, കബീര്‍ മജീദ്, സൈഫ് കൂട്ടങ്കല്‍ എന്നിവര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. മുതിര്‍ന്ന അംഗങ്ങളായ സൈഫ് കായംകുളം, ബഷീര്‍ കോയിക്കലേത്ത്, ദേവദാസ് ഈരിക്കല്‍, മുഹമ്മദ് സലിം തുണ്ടത്തില്‍, നിഖില സമീര്‍ എന്നിവരെ പൊന്നാട അണിഞ്ഞു ആദരിച്ചു. സലിം പള്ളിയില്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

റിയാദിലെ കലാകാരന്‍മാര്‍ പങ്കെടുത്ത സംഗീത നിശ, ടീം മെഹര്‍ നയിച്ച ഒപ്പന, ടോം ആന്റ് ടീമിന്റെ ഫ്യൂഷന്‍ ഡാന്‍സും, കൃഷ്‌ണേന്ദു ആര്‍ നായര്‍,ആലിയ അനസ് എന്നിവരുടെ നൃത്ത നൃത്യങ്ങളും ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

മുജീബ് കായംകുളം, പുഷ്പരാജ്, ഡോ.കെ ആര്‍ ജയചന്ദ്രന്‍, സുഷ്മ ഷാന്‍, മൈമൂന അബ്ബാസ്, സലിം കളക്കര (ഒഐസിസി), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ ഫോറം), റഹുമാന്‍ മുനമ്പത്ത് (ഫോര്‍ക്ക), ബാലു കുട്ടന്‍ (എന്‍ആര്‍കെ), ക്ലീറ്റസ് (റിയ), അബ്ദുള്ള വല്ലാഞ്ചിറ,

സൈഫ് കായംകുളം, ഷാജി മഠത്തില്‍, ഷാജി പി കെ, സമീര്‍ പിച്ചനാട്ട്, രഞ്ജിത് കണ്ടല്ലൂര്‍, സലിം തുണ്ടത്തില്‍, ബഷീര്‍ കരുനാഗപ്പള്ളി, ഉമ്മര്‍ മുക്കം, ഗഫൂര്‍ കൊയിലാണ്ടി, മുഹമ്മദ് ഖാന്‍, ഹാഷിം ചീരാവള്ളി, സുരേഷ് ശങ്കര്‍, അലക്‌സ് കൊട്ടാരക്കര, റസ്സല്‍ മഠത്തിപ്പറമ്പില്‍, ബിനു കെ തോമസ്, ഷാജഹാന്‍ ചാവക്കാട്, ജോണ്‍സണ്‍ മാര്‍ക്കോസ്, സലിം അര്‍ത്തിയില്‍, ബഷീര്‍ കോട്ടയം, നാദിര്‍ഷ, മൃദുല വിനീഷ്, സജീവ് കായംകുളം, ഷരീഖ് തൈക്കണ്ടി, മജീദ് പതിനാറുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദില്‍ വാഹിദ്, ഷബീര്‍ വരിക്കപ്പള്ളി, സുധിര്‍ മജീദ്, നൗഷാദ് യാക്കൂബ്, ഷംസ് വടക്കേത്തലക്കല്‍, ഷാജി വലിയപറമ്പില്‍, റഷീദ് ചേരാവള്ളി, വിജയകുമാര്‍, നിസാം കായംകുളം, മിറാഷ്, അബ്ദുല്‍ സമദ്, അനീസ്,ഖൈസ്, മിദ്‌ലാജ് വാളക്കോട്ട്, സുനീര്‍, അമീന്‍, ബിജു കണ്ടപ്പുറം, സീന ഷാജി, ഷംല റഷീദ്, ഫൗസിയ നിസാം, സനൂജ ഇസ്ഹാഖ് എന്നിവര്‍ നേതൃത്വത്തെ നല്‍കി. ഹിബ സലാം അവതാരകയായിരുന്നു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് ഹമീദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top