Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം പി.കെ.കെ ബാവയ്ക്ക്

കോഴിക്കോട്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവയ്ക്ക്. പൊതുമരാമത്ത്്, പഞ്ചായത്ത് സാമുഹിക ക്ഷേമം എന്നീ വകുപ്പു മുന്‍ മന്ത്രി, മുസ്ലീലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. ഉപദേശക കൗണ്‍സില്‍ അംഗം, ചേമബഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഭാഷാ സമരകാലത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്,

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം കോഴിക്കോട് ജില്ലാ പ്രസിഡന്റ് തുടങ്ങി മുസ്ലിംലീഗിലും പാര്‍ലിമെന്ററി രംഗത്തും വിവിധ പദവികള്‍ അലങ്കരിച്ച നേതാവാണ് പി.കെ.കെ ബാവ. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

എഞ്ചിനീയര്‍ ഹാഷിം സൗദി കെ.എം.സി.സിക്ക് വലിയ സംഭാവനകള്‍ അര്‍പ്പിച്ച പ്രവാസി പൊതുപ്രവര്‍ത്തകനായിരുന്നു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ആയിരിക്കെ 2018ലാണ് അദ്ദേഹം വിടപറഞ്ഞത്. 25 വര്‍ഷം ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കെ.എം.സി.സി അധ്യക്ഷനായിരുന്നു.

ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി എം എ സലാം, കെ പി എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം സി മായിന്‍ ഹാജി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. എം ഐ തങ്ങള്‍, എം സി വടകര, പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, സി പി സൈതലവി, ഇ സാദിഖലി എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഹാഷിം എഞ്ചിനീയറുടെ നാമഥേയത്തിലുള്ള അവാര്‍ഡുകള്‍സമ്മാനിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top