
റിയാദ്: കേരളത്തില്‍ നിന്നുള്ള ഏറ്ററും വലിയ പ്രോപ്പര്‍ട്ടി എക്‌സ്‌പോ റിയാദില്‍. ഫെബ്രുവരി 21, 22 തീയതികളില്‍ അല്‍ റൗദയിലെ പനോരമ ഹാളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 8 വരെ മാതൃഭൂമി ഡോട്ട് കോം ആണ് എക്‌സ്‌പോ ഒരുക്കുന്നത്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ ഒന്‍പതാമത്തെ എഡിഷനാണിത്. വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായ പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഇരുനൂറില്‍പ്പരം പ്രോജക്ടുകളുമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം ദമാമില്‍ നടത്തിയ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ വന്‍വിജയമായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിര്‍മാണം പൂര്‍ത്തിയായതും നിര്‍മിച്ചുകൊണ്ടിരുക്കുന്നതുമായ പ്രോജക്ടുകള്‍ എക്‌സ്‌പോയില്‍ ഉണ്ടാകും. സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ബജറ്റ്ഫ്ര

ണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, ബജറ്റ് ഫ്രണ്ട്‌ലി വില്ലകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എക്‌സ്‌പോ സന്ദര്‍ശിക്കുന്ന പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മികച്ച നിരവധി പ്രോജക്ടുകളെക്കുറിച്ച് റിയാദില്‍ വിശദമായി മനസിലാക്കാം.

ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള സ്റ്റാളുകളും പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഉണ്ടാകും. അതിനാല്‍ ഭവന വായ്പകളെക്കുറിച്ചും മനസിലാക്കാം.

നാട്ടിലെത്തുമ്പോള്‍ ബുക്ക് ചെയ്ത വീട് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാം. ബില്‍ഡര്‍മാരെ സംബന്ധിച്ച്, നാട്ടില്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നേരില്‍ കാണാനും ബിസിനസ് നടത്താനുമുള്ള അപൂര്‍വാവസരമാണ് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയിലൂടെ ലഭിക്കുന്നത്. ഭാവിയില്‍ റിയല്‍ എസ്‌റ്റേറ്റിലൂടെ വന്‍ലാഭം നേടാന്‍ കഴിയുന്ന പ്രോപ്പര്‍ട്ടികള്‍ പ്രവാസികള്‍ക്കു പരിചയപ്പെടാം. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടക്കുന്ന അല്‍ റൗദയിലെ പനോരമ ഹാളില്‍ പാര്‍ക്കിംഗ് സൗജന്യമാണ്. പ്രവേശനവുംസൗജന്യമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.