
റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ആസ്ഥാനമായ ‘സബര്‍മതി’യില്‍ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉല്‍ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് അംഗത്വം വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകത വിശദീകരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, അമീര്‍ പട്ടണത്ത്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, മൊയ്തീന്‍ മണ്ണാര്‍ക്കാട്,വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂര്‍, റഫീഖ് പട്ടാമ്പി, വിനീഷ്, റഷീദ് കൂടത്തായി,ഷംസീര്‍ പാലക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഗ്രസ്ഥാലയത്തിന്റെ പരിപാലന ചുമതലയുള്ള സക്കീര്‍ ദാനത്ത് സ്വാഗതവും അന്‍സര്‍ വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.

ബത്ഹ സബര്‍മതിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഗാന്ധി ഗ്രന്ഥാലയം’ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറു മുതല്‍ എട്ടു വരെ തുറന്നു പ്രവര്‍ത്തിക്കും. ഗ്രന്ഥാലയത്തിലെ അംഗത്വം എടുക്കുന്ന പ്രവാസി മലയാളികള്‍ക്കു ഗ്രന്ഥാലയത്തില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കാനും നിബന്ധനകളോടെ കൊണ്ടുപോകാനും സാധിക്കും. വായന പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥാലയത്തില്‍ പ്രമുഖരുടെ വിപുലമായ ഗ്രന്ഥ ശേഖരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.