
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കലാ പ്രതിഭകളെ കായംകുളം ഗ്ലോബല്‍ റിയാദ് ഫാമിലി ക്ലബ്ബ് ആദരിച്ചു. രശ്മീ അനില്‍, പ്രസാദ് മുഹമ്മ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരെയാണ് ആദരിച്ചത്. മലാസില്‍ നടന്ന പരിപാടിയില്‍ ക്ലബ് ഭാരവാഹികളായ കബീര്‍ മജീദ്, പികെ ഷാജി, ഷൈജു നമ്പലശ്ശേരി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

ഷബീര്‍ വരിക്കപ്പള്ളി, രജിത്ത് കണ്ടപ്പുറം, സമീര്‍ റോയിബക്ക്, ഷിബു ഉസ്മാന്‍, സൈഫ് കട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





