റിയാദ്: 32 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്‌നേഷ്യസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
റിയാദിലെ സ്വകാര്യ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. എറണാകുളം കാലടി സ്വദേശിയാണ്.
യോഗത്തില്‍ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. ഉമ്മുല്‍ ഹമാം ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി പി പി ഷാജു, കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബര്‍വിങ് ചെയര്‍മാനുമായ സതീഷ് കുമാര്‍ വളവില്‍, ഏരിയ ട്രഷറര്‍ സുരേഷ് പി,
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രചൂഢന്‍, ഗീത ജയരാജ്, ജാഫര്‍ സാദിഖ്, ജയരാജ്, ഏരിയ വൈസ് പ്രസിഡന്റ് അബ്ദുസലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയക്ക് വേണ്ടി സെക്രട്ടറി നൗഫല്‍ സിദ്ദിഖും, ഉമ്മുല്‍ ഹമാം സൗത്ത് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ കരീമും ഉപഹാരങ്ങള്‍ സമ്മാനിച്ചു. യാത്രയയപ്പിന് റോയ് ഇഗ്‌നേഷ്യസ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.