റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്താനൊരുങ്ങി യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍. കെഎംസിസി, ഒഐസിസി ജില്ലാ കമ്മറ്റികളാണ് റിയാദില്‍ യുഡിഎഫിന് കീഴില്‍ അണിനിരന്ന് പ്രചാരണത്തിനൊരുങ്ങുന്നത്. റമദാന്‍ കഴിയുന്നതോടെ ജില്ലാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും പ്രചാരണങ്ങള്‍ക്കും ചൂടേറും.
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പോഷക സംഘടന ഒഐസിസി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പോഷക ഘടകം കെഎംസിസി എന്നിവയുടെ നേതൃത്വത്തില്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഒഐസിസി പ്രസിഡന്റ് നാസര്‍ വലപ്പാട് യുഡിഎഫ് ചെയര്‍മാനായും കെഎംസിസി നേതാവ് കബീര്‍ വൈലത്തൂര്‍ യുഡിഫ് ജനറല്‍ കണ്‍വീനറായും കമ്മറ്റി രൂപീകരിച്ചു.
അന്‍സായി ഷൗക്കത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, അന്‍ഷാദ്, ഷാഫി (വൈസ് ചെയര്‍മാന്‍മാര്‍), തല്‍ഹത്ത്, ജമാല്‍ അറക്കല്‍, മുഹമ്മദ് കുട്ടി, അബ്ദുല്‍ ഖാദര്‍ (കണ്‍വീനര്‍മാര്‍) എന്നിവര്‍ ഉള്‍പ്പെട്ട 51 അംഗ യുഡിഎഫ് കമ്മിറ്റിയും നിലവില്‍ വന്നു.
ഏപ്രില്‍ 19 വെള്ളി വൈകീട്ട് 4ന് ഒഐസിസി ഓഫീസ് ‘സബര്‍മതി’യില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്താനും തൃശൂര്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു. യുഡിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ എല്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റികളും നിലവില്‍ വരുമെന്നും കണ്‍വെന്‍ഷനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.