Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

ഉനൈസയില്‍ ലുലു ഹൈപ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ അന്‍പത്തി ഒമ്പതാമത് സ്‌റ്റോര്‍ നജ്ദ് ഗവര്‍ണറേറ്റിനു കീഴിലെ ഉനൈസയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തിന് ഉനൈസ ഗവര്‍ണര്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍സാലിം മുഖ്യാതിഥിയായിരുന്നു. ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ വരവേറ്റു. ലുലു മധ്യപ്രവിശ്യാ റീജിയനല്‍ ഡയരക്ടര്‍ ഹാത്തിം എം.സിയും സന്നിഹിതനായിരുന്നു.

വിഷന്‍ 2030ന്റെ വീക്ഷണവും മികച്ച വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യയുടെ ഭരണാധികാരികളോടുള്ള ലുലുവിന്റെ പ്രതിജ്ഞാബദ്ധത കൂടിയാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനപദ്ധതിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി പറഞ്ഞു. സൗദിയുടെ സര്‍വതോന്മുഖമായ പുരോഗതിയോടൊപ്പമുള്ള ലുലുവിന്റെ ആത്മവിശ്വാസം കൈമുതലായുള്ള വിജയകരമായ യാത്രയുടെ ഭാഗമാണ് രാജ്യത്തുടനീളം ലുലു ശാഖകളുടെ ഉദ്ഘാടനം.

73,700 ചതുരശ്ര അടി വിസ്തൃതിയില്‍ ഒറ്റനിലയുള്ള കെട്ടിടത്തില്‍ നിരവധി ഫീച്ചറുകളാണ് ഉനൈസ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ പ്രത്യേകത. 22 ചെക്ക്ഔട്ട് കൗണ്ടറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നാലു സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമെന്ന ലുലുവിന്റെ ആപ്തവാക്യത്തിന്റെ തെളിവായി ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകളും ഉനൈസ ലുലുവില്‍ സജ്ജീകരിച്ചിട്ടുണ്ട്. പേപ്പര്‍ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇ-റെസീപ്ത് ചെക്ക്ഔട്ട് കൗണ്ടറുകളുമുണ്ട്. 213 പാര്‍ക്കിംഗ് സ്‌പേസുകളുള്ളത് ഉപഭക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ഇതനുസരിച്ചാണ് അത്യാധുനിക രീതിയില്‍ കെട്ടിടത്തിന്റെ നിര്‍മിതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഡയറ്റ് ഭക്ഷണശൈലിക്കാര്‍ക്കുള്ള ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഫ്രീ ഫ്രം ഫുഡ്‌സ് വിഭാഗം, പെറ്റ് ഫുഡ് വിഭാഗം, ഫ്രഷായി പാചകം ചെയ്ത സുഷി, ഗ്രില്‍ഡ് ഫിഷ് വിഭാഗം, പ്രീമിയം മീറ്റ് വിഭാഗം തുടങ്ങി ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിപുലമായ സംവിധാനവും ലുലു ഉനൈസയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫ്രഷ് ഭക്ഷ്യഇനങ്ങളുടെയും ഫ്രഷ് ജൂസ്, ബേക്കഡ് ബ്രഡ് കേക്ക് ഇനങ്ങളുടേയും അതിവിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ലുലു ഫോര്‍ത്ത് കണക്ട് (ഡിജിറ്റല്‍ ആന്റ് ഇലക്ട്രോണിക്‌സ്), ബി.എല്‍.എസ്.എച്ച്, ഐ എക്‌സ്പ്രസ് കോസ്‌മെറ്റിക് ട്രെന്റുകളും സൗന്ദര്യസംവര്‍ധക വസ്തുക്കളും ഒപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള ഫെസ്റ്റീവ് കള്‍ച്ചറിന്റെ ലുലു ബ്രാന്റുകളും സ്മാര്‍ട്ട് കാഷ്വല്‍ ആര്‍.ഇ.ഒ ബ്രാന്റുകളുമാണ് ലുലു ഉനൈസയിലെ മറ്റൊരു സവിശേഷത.

ലുലു സൗദി ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും അറാംകോ, നാഷണല്‍ ഗാര്‍ഡ്, നിയോം എന്നിവിടങ്ങളിലെ കോമ്പൗണ്ടുകളിലുമായി 59 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്മീഷനറികള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിവ വിജയകരമായി നടത്തുന്നുണ്ട്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top