റിയാദ്: ദുരിതം പേറുന്ന പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം സമ്മാനിച്ച് എബിസി കാര്‍ഗോ. വിശുദ്ധ റമദാനിലെ എല്ലാ ദിവസങ്ങളിലും റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയും കിറ്റു വിതരണം ചെയ്തുമാണ് എബിസി മാനേജന്റും ജീവനക്കാരും പ്രവാസകള്‍ക്ക് കൈതാങ്ങായത്. എബിസി നേരത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് റമദാനില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായവുമായി ഇറങ്ങി ചെല്ലാന്‍ എബിസി കാര്‍ഗോയെ പ്രേരിപ്പിച്ചത്. സൗദി അറേബ്യയ്ക്കു പുറമെ യുഎഇയിലും കേരളത്തിലെ വിവിധ പ്രദേശങ്ങളിലും വിപുലമായ ഇഫ്താര്‍ കിറ്റ് വിതരണമാണ് എബിസി കാര്‍ഗോ ഒരുക്കിയത്.
റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. ജാതി, മത ഭേദമന്യേ തൊഴിലാളികളുടെ സന്തോഷവും സംതൃപ്തിയും കൂടുതല്‍ ആവേശവും പ്രചോദനവും പകര്‍ന്നതായി മാനേജ്മന്റ് വ്യക്തമാക്കി. ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എബിസി കാര്‍ഗോ ഇതര സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഇതുപോലുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എബിസി കാര്‍ഗോ എക്കാലത്തും പ്രതിജ്ഞബദ്ധമാണ്. മരുഭൂമിയില്‍ ലേബര്‍ ക്യാമ്പുകളിലും വിദൂരതകളിലേക്കു പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളായ മനുഷ്യരുണ്ട്. അവര്‍ക്ക് കഴിയുന്നത്ര ആശ്വാസം എത്തിക്കുക എന്നതാണ് റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എബിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ജീവനക്കാരും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇഫ്താര്‍ കിറ്റ് വിതരണവും ഇഫ്താര്‍ വിരുന്നുകളും നടത്തിയത്.
ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എബിസി കാര്‍ഗോ ഇതര സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഇതുപോലുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എബിസി കാര്‍ഗോ എക്കാലത്തും പ്രതിജ്ഞബദ്ധമാണ്. മരുഭൂമിയില്‍ ലേബര്‍ ക്യാമ്പുകളിലും മറ്റും വിദൂരതകളിലേക്കു പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളായ മനുഷ്യരുണ്ട്. അവര്‍ക്ക് കഴിയുന്നത്ര ആശ്വാസം എത്തിക്കുക എന്നതാണ് റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എബിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ജീവനക്കാരും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇഫ്താര്‍ കിറ്റ് വിതരണവും ഇഫ്താര്‍ വിരുന്നുകളും നടത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
