Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ടി ആര്‍ സുബ്രഹ്മണ്യന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

തൃശൂര്‍ സ്വദേശിയായ ടി ആര്‍ സുബ്രഹ്മണ്യന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള പ്രവര്‍ത്തന മണ്ഡലം കോഴിക്കോടായിരുന്നു. കോഴിക്കോട് പ്രൈവറ്റ് കോളേജില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ ജോലിയുമായി ബന്ധപ്പെട്ട് 1990 മുതല്‍ ഗള്‍ഫ് പ്രവാസം തിരഞ്ഞെടുക്കകയായിരുന്നു.

എസ്എഫ്‌ഐ യിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങി. സമരങ്ങളുടെ ഭാഗമായി നിരവധി തവണ അറസ്റ്റ് വരിച്ചു. 2001ലാണ് സുബ്രഹ്മണ്യന്‍ റിയാദില്‍ എത്തുന്നത്. 2010 ഓടെ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ കേളി കലാസാംസ്‌കാരിക വേദിയില്‍ അംഗമയി. കേളി ബത്ഹ ഏരിയ മര്‍ഗബ് യൂണിറ്റ് അംഗമായി പ്രവര്‍ത്തനം തുടങ്ങി. കേളി കേന്ദ്രകമ്മറ്റി അംഗം, കേന്ദ്ര ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍, സൈബര്‍വിങ് കണ്‍വീനര്‍, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സ്വതന്ത്ര കൂട്ടായ്മ ചില്ല സര്‍ഗവേദി കോഡിനേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ചു. റിയാദിലെ വിവിധ കൂട്ടായ്മകളുടെ സാംസ്‌കാരിക വേദികളിലും കേളി നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ സജീവമായിരുന്നു.

കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, വിവിധ ഏരിയ രക്ഷാധികാരി സെക്രട്ടറിമാര്‍, ഏരിയ സെക്രട്ടറിമാര്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, കുടുംബ വേദി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെപിഎം സാദിഖ്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ചേര്‍ന്നും, മലാസ് ഒലയ്യ, മര്‍ഗ്ഗബ്, സുലൈ എന്നീ ഏരിയ രക്ഷാധികാരി സമിതികള്‍ക്ക് വേണ്ടിയും, മര്‍ഗ്ഗബ് യൂണിറ്റിനും, സാംസ്‌കാരിക സബ് കമ്മറ്റിക്ക് വേണ്ടിയും മൊമെന്റോകള്‍ നല്‍കി. മുസാമിഅഃ, ന്യൂ സനയ്യ, സനയ്യ അര്‍ബൈന്‍, അല്‍ഖര്‍ജ്, നസീം, ഉമ്മുല്‍ ഹമാം എന്നീ ഏരിയ രക്ഷാധികാരി സമിതികള്‍ പൊന്നാടയണിയിച്ചു. സുലൈ, മലാസ്,ഒലയ്യ, അസീസിയ, ബത്ഹ, ബദിയ, റോധ എന്നീ രക്ഷാധികാരി സമിതികളും, സനയ്യ അര്‍ബൈന്‍, അസീസിയ, ബത്ഹ എന്നീ ഏരിയ കമ്മറ്റികളും ഉപഹാരങ്ങള്‍ നല്‍കി. അസീസിയ ഏരിയയുടെ ജോയിന്റ് സെക്രട്ടറി സുഭാഷ് വരച്ച ടിആറിന്റെ രേഖാ ചിത്രവും വേദിയില്‍ വെച്ച് കൈമാറി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top