ധാര്‍മ്മിക വിദ്യാഭ്യാസം കരുത്താകണം: സിംസാറുല്‍ ഹഖ് ഹുദവി

റിയാദ്: പ്രവാസി കൂട്ടായ്മകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും ധാര്‍മ്മിക വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി. കെ.ഡി.എം.എഫ് റിയാദ് നേതാക്കളുമായി നടത്തിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

പാര്‍പ്പിടവും ഭക്ഷണവും ഒരുക്കി കൊടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിലേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് വിദ്യാഭ്യാസ രംഗം. ധാര്‍മ്മിക ബോധം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കായിക രംഗത്ത് ശോഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ വിദ്യഭ്യാസ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ ആദരിക്കപ്പെടണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

വിദ്യഭ്യാസ സാമൂഹിക രംഗത്ത് കെ.ഡി.എം.എഫ് നടത്തുന്ന മെറിറ്റ് ഇവന്റ്, മജ്‌ലിസുത്തര്‍ഖിയ്യ, പണ്ഡിത പ്രതിഭ പുരസ്‌കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അദ്ധേഹം അഭിനന്ദിച്ചു. സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. പരിപാടിയില്‍ ശാഫി ഒടുങ്ങാക്കാട്, ശമ്മാസ്, ശറഫുദ്ധീന്‍ മടവൂര്‍ സലീം വലിയ പറമ്പത്ത്, ശമീര്‍ പുത്തൂര്‍, ശാഫി ഹുദവി ഓമശ്ശേരി, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, ബഷീര്‍ താമരശേരി എന്നിവര്‍ സംസാരിച്ചു.

കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്മാന്‍ ഫറോക്ക് ഉപഹാരം സമ്മാനിച്ചു ജുനൈദ് മാവൂര്‍, ഫള്‌ലുറഹ്മാന്‍ പതിമംഗലം ശരീഫ് മുഡൂര്‍, സ്വാലിഹ് മാസ്റ്റര്‍, മുഹമ്മദ് ശമീജ് പതിമംഗലം, മുഹമ്മദ് സ്വാലിഹ് ഒടുങ്ങാക്കാട്, അമീന്‍ കൊടുവള്ളി, മുഹമ്മദ് ഷബീല്‍ പൂവാട്ടുപറമ്പ്, സഹീര്‍ വെള്ളിമാടുകുന്ന്, ജാസിര്‍ ഹസനി, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് എന്‍ കെ കായണ്ണ, ഷറഫുദ്ദീന്‍ സഹ്‌റ, ലത്തീഫ് മടവൂര്‍, സിദ്ദീഖ് കൊറോളി, സിദ്ദീഖലി മടവൂര്‍, ഖാലിദ് വെള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave a Reply