മലയാളി അധ്യാപിക റിയാദില്‍ മരിച്ചു

റിയാദ്: മലയാളി അധ്യാപിക റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക കണ്ണൂര്‍ കതിരൂര്‍ വീണാ കിരണ്‍ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് ഹയാത്ത് നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് 6ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

17 വര്‍ഷമായി റിയാദിലുള്ള വീണ ഒമ്പത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ്. ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലാസ് ഇന്റര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ ആണ്. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

Leave a Reply