റിയാദ്: രണ്ടു മാസം നീണ്ടുനിന്ന കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കൊടിയിറങ്ങി. പ്രൗഢമായ സമാപന പരിപാടി മുഖ്യാതിഥിയായ ഇന്ത്യന്‍ എംബസി ഡിസിഎം അബു മാത്തന്‍ ജോര്‍ജ് ഉദ്ഘാടനം ചയ്തു. സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ ഭാഗമായ അമേച്ചര്‍ ഫുട്‌ബോള്‍ ലീഗിന്റെ അനുമതിയോടെയായിരുന്നു മത്സരം. അലി അല്‍ ഖഹത്താനിയുടെ നേതൃത്വത്തിലുള്ള സൗദി റഫറി പാനലാണ് കളികള്‍ നിയന്ത്രിച്ചത്.
റിയാദിലെ എട്ട് ക്ലബ്ബുകള്‍ മാറ്റുരച്ച മത്സരത്തില്‍ അസീസിയ സോക്കറിനെ ഷൂട്ടൗട്ടിലൂടെ പരാജയ പെടുത്തി മുന്‍വര്‍ഷത്തെ ചാമ്പ്യാന്മാരായ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് കപ്പ് നിലനിര്‍ത്തി. സുലൈയില്‍ പുതിയതായി നിര്‍മിച്ച അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍.
റിയാദില്‍ ഇന്നേവരെ നല്‍കിയിട്ടില്ലാത്ത വലിയ ട്രോഫികളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. വിജയികളായ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് ടീമിന് ഇന്ത്യന്‍ എംബസി ഡിസിഎം അബു മാത്തന്‍ ജോര്‍ജ്, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, മുഖ്യപ്രയോജകരായ കുദു മാര്‍ക്കറ്റിങ് മാനേജര്‍ പവിത്രന്‍, ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍, ലുലു ഹൈപ്പര്‍മാര്‍കറ്റ്, റിയാദ് വില്ലാസ് എന്നിവരുടെ പ്രതിനിധികളും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. മെഡലുകള്‍ കേളി സെക്രട്ടറി സുരേഷ കണ്ണപുരവും പ്രൈസ് മണി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖും വിതരണം ചെയ്തു.
റണ്ണറപ്പായ അസീസിയ സോക്കര്‍ എഫ്‌സിക്ക് കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ടിഎസ്ടി മെറ്റല്‍സ്, വെസ്‌റ്റേണ്‍ യൂണിയന്‍, സഫാമക്ക എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
മികച്ചകളിക്കാരനായി തിരഞ്ഞെടുത്ത ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സലിഹ് സുബൈറിന് സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കരയും, ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച അസീസിയ സോക്കറിന്റെ സഫറുദ്ധീന് സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മലും ഏറ്റവും നല്ല ഗോള്‍ കീപ്പറായി തിരഞ്ഞെടുത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ ശിഹാബുദ്ധീന് സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കാഹിം ചേളാരിയും ട്രോഫിയും പ്രൈസ് മണിയും കൈമാറി.
കേളി റെഡ് സ്റ്റാര്‍ നേതൃത്വത്തില്‍ മുന്‍കാല കളിക്കാരുമായി നടത്തിയ സൗഹൃദ മത്സര വിജയികള്‍ക്കുള്ള ട്രോഫി റിയാദ് ഫുട്‌ബോള്‍ അക്കാദമി പ്രതിനിധി സ്വലിഹ് അല്‍ ഇസാ. റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി റിയാസ്, പ്രസിഡണ്ട് സുഭാഷ് എന്നിവര്‍ സമ്മാനിച്ചു.
റഫറിമാരായ അലി അല്‍ ഖഹ്താനി, മുഹമ്മദ് അബ്ദുല്‍ ഹാദി അബ്ദുല്‍ മജീദ്, സാദ് അബ്ദുല്ല അല്‍ ഷെഹരി, അബ്ദുല്‍ അസീസ് ഫരാജ് ടാഷ, അല്‍വാലീദ് ഇബ്രാഹിം മുഹമ്മദ് നൂര്‍, അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം അല്‍ തയ്യാര്‍, മുബാറക് അലി അല്‍ ബിഷി, അഹമ്മദ് അബ്ദുല്‍ ഹാദി അബ്ദുല്ല, അബ്ദുല്ലാഹ് ഇബ്‌നു ലാഫെര്‍ അല്‍ഷെഹ്‌രി എന്നിവര്‍ക്ക് പബ്ലിസിറ്റി കമ്മിറ്റി അംഗം ധനീഷ് ചന്ദ്രന്‍, ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ഇസ്മില്‍ കൊടിഞ്ഞി, ഷമീം മേലേതില്‍, ത്വയീബ്, ഭക്ഷണ കമ്മിറ്റി അംഗം അന്‍സാരി, വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍മാരായ അലി പട്ടാമ്പി, ബിജു ടെക്‌നിക്കല്‍ കമ്മിറ്റി അംഗം, വളണ്ടിയര്‍ മണിയന്‍ എന്നിവര്‍ മൊമെന്റോ വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.