നിലമ്പൂര്‍: ചികിത്സയില്‍ കഴിയുന്ന നിലംമ്പൂര്‍ സ്വദേശി മൂര്‍ഖന്‍ റഊഫിന്റെ ചികിത്സയ്ക്ക് റിയാദിലെ പൊതു സമൂഹത്തില്‍ നിന്ന് സ്വരൂപിച്ച സഹായ ധനം കൈമാറി. നിലംബൂര്‍ ജനതാപടിയിലെ സഹായ സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ നിലംമ്പൂര്‍ പ്രവാസി സംഘടന മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായി അബ്ദുല്ല വല്ലാഞ്ചിറ ഫണ്ട് സഹായ സമിതി ചെയര്‍മാന്‍ അനില്‍ റോസിന് കൈമാറി. റഊഫിന്റെ തുടര്‍ ചികിത്സക്ക് കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ അതേറ്റടുക്കാനും നിലംബൂര്‍ പ്രവാസി സംഘടന തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഷൗക്കത്ത് ഉള്ളാട്ട് പറമ്പില്‍, ഷാനവാസ് പട്ടികാടന്‍, ഹിദായത്ത്, ഉനൈസ്, ഹക്കീം, ആന്റണി സെബാസ്റ്റ്യന്‍, ഗഫൂര്‍ എരഞ്ഞിക്കല്‍, ശിഹാബ് തെക്കില്‍, നൗഷാദ് ഉലുവാന്‍, അനീഷ്, അലി, ബിച്ചു, റഈഫ്, ഷാജി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.