റിയാദ്: ചടുല നൃത്തങ്ങളുടെ മേളപ്പെരുക്കവും ശാസ്ത്രീയ നൃത്തച്ചുവടുകളുടെ രസാവിഷ്‌കാരവും അരങ്ങുണര്‍ത്തി കൈരളി ഡാന്‍സ് അക്കാദമി പത്താം വാര്‍ഷികം ആഘോഷിച്ചു. നൃത്തം അഭ്യസിച്ച വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടന്നു. സുല്‍ത്താന അല്‍ നക്കീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭരതനാട്യം, സിനിമാറ്റിക്, ഹിപ് ഹോപ് തുടങ്ങിയ നൃത്തനൃത്യങ്ങള്‍ അരങ്ങേറി.
കൈരളി ഡാന്‍സ് അക്കാദമി മുഖ്യ നൃത്ത അധ്യാപിക ധന്യ ശരത്, ആവണി ഹരീഷ്, അല്‍മാ റോസ് മാര്‍ട്ടിന്‍, ആന്‍ഡ്രിയ റോസ് ഷാജി, അല്‍ന മരിയ ബെന്നി, ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, മീഡിയ ഫോറം ട്രഷറര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ബിനു എം ശങ്കരന്‍,
ഇവാ അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍, സെക്രട്ടറി മുഹമ്മദ് മൂസ, ഹാഷിം ചിയാംവെളി,
സെബാസ്റ്റ്യന്‍ ചാര്‍ളി, റെജി മാത്യു എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
നൈസിയ നാസ്സര്‍ അവതാരകയായിരുന്നു. റിയാദ് മ്യൂസിക് ക്ലബ് ഗായകരായ ലിജോ ജോണ്‍, ലിനു ലിജോ, സജാദ് പള്ളം, ഷമീര്‍, സുബൈര്‍ ആലുവ, അഞ്ജലി സുധീര്‍, നൈസിയ എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. ബെന്നി തോമസ്, മാര്‍ട്ടിന്‍ ജോണ്‍, ഹരീഷ് ഹരിന്ദ്രന്‍, ഷാജിമോന്‍ വര്‍ക്കി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.