Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

‘വിഭവം കരുതണം വിപ്ലവം ആകണം’ രിസാല കാമ്പയിന്‍

അഫ്‌സല്‍ കായംകുളം.
ഹായില്‍: ‘വിഭവം കരുതണം വിപ്ലവം ആകണം’ രിസാല സ്റ്റഡി സര്‍ക്കിള്‍ കാമ്പയിന്‍ ഹായില്‍ സോണ്‍ സംഗമം അരങ്ങേറി. ആയിരത്തിലധികം കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് യൂത്ത് കോണ്‍ഫറന്‍സിയ എന്ന പേരില്‍ പരിപാടി. സംഘടനയുടെ മുമ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കാലിക പ്രസക്തമായ പ്രമേയം ചര്‍ച്ച ചെയ്തു പ്രവാസികള്‍ക്കിടയില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഭൂമിയില്‍ വിഭവങ്ങളാല്‍ സമൃദമാണെന്നീം ഇത് പരിരക്ഷിച്ച് വരുംതലമുറകള്‍ക്ക് സമ്മാനിക്കണമെന്ന സന്ദേശമാണ് കാമ്പ്‌യന്‍ പങ്കുവെക്കുന്നത്. ഹായില്‍ അല്‍ ഹബിബ് ഓഡിറ്റോറിയത്തില്‍ അലി ബാഖവി കണ്ണുരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സിറ്റി സെക്ടര്‍ ചെയര്‍മാന്‍ ഷാജഹാന്‍ അസ്ലമി അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിയും എംഎല്‍എയുമായ അഹ്മ്മദ് ദേവര്‍ കോവില്‍ വിഡിയോ കോണ്‍ഫറന്‍സിലുടെ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐസിഎഫ് ഹായില്‍ സെന്‍ട്രല്‍ വെല്‍ഫെയര്‍ സെക്രട്ടറി അഫ്‌സല്‍ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീര്‍ സഅദി കിന്നിംഗാര്‍ (ഐസി എഫ്), ചാന്‍സ അബ്ദുല്‍ റഹ്മാന്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ഹൈദര്‍ അലി (ഒഐസിസി), സോമരാജ് (നവോദയ), ഷാഫി മിസ്ബാഹി (കെസിഎഫ്), മര്‍ക്കസ്സ് കമ്മിറ്റി പ്രസിഡന്‍ന്റ് അബ്ദുല്‍ സലാം റഷാദി കൊല്ലം, സോണ്‍ നേതാക്കളായ ബാസിത് മുക്കം, റിഷാബ് കാന്തപുരം, മുസമ്മില്‍ തിരുവനന്തപുരം, സഫീര്‍ മലപ്പുറം തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ പറക്കുന്ന് സ്വാഗതവും ഷെരിഫ് കൊല്ലം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top