ഒഐസിസി ഹായില്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

അഫ്‌സല്‍ കായംകുളം
ഹായില്‍: ഓഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ നിസാം അലി പാറക്കോട് പ്രകാശനം നിര്‍വഹിച്ചു.

പുതിയതായി ഒഐസിസി അംഗത്വം നേടിയവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടന്നു. ഓഐസിസി രക്ഷാധികാരി ചാന്‍സ അബ്ദുറഹ്മാന്‍ രണ്ടാംഘട്ട മെമ്പര്‍ഷിപ്പിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍ന്റ് ഹൈദരലി കാസിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു തേക്കട സ്വാഗതം പറഞ്ഞു.

Leave a Reply