Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഐസിഎഫ് സ്‌നേഹ സഞ്ചാരം ‘ഇസ്തിഖ്ബാലിയ’ റിയാദില്‍

റിയാദ്: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഘടിപ്പിക്കുന്ന ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ കാമ്പയിന്റെ ഭാഗമായി നേതാക്കളുടെ സ്‌നേഹസഞ്ചാരം ‘ഇസ്തിഖ്ബാലിയ’ റിയാദില്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.

2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ മാനവ വികസന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മത, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. മദീനയില്‍ നിന്ന് ആരംഭിച്ച സ്‌നേഹസഞ്ചാരം സൗദിയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണു റിയാദില്‍ എത്തിയത്.

പ്രവാസികള്‍ക്കിടയില്‍ ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ‘ഹെല്‍ത്തോറിയം’ നടന്നു വരുന്നു. പ്രവാസികള്‍ ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണം. രോഗം വന്ന ശേഷം ചികില്‌സിക്കുകയല്ല, രോഗം വരാതിരിക്കാനുള്ള പരിശീലനമാണ് ആര്‍ജ്ജിക്കേണ്ടതെന്ന് ഐസിഎഫ് ഇന്റര്‍നാഷണല്‍ പ്ലാനിങ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസിസ് സഖാഫി ഉത്‌ബോധിപ്പിച്ചു.

ഐസിഎഫ് നേതാക്കളായ ഹബീബ് കോയ തങ്ങള്‍, ശരീഫ് കാരശ്ശേരി, സലിം പാലച്ചിറ, സുബൈര്‍ സഖാഫി, സൗദി നാഷണല്‍ നേതാക്കളായ നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, ഉമര്‍ പന്നിയൂര്‍, സെന്‍ട്രല്‍ പ്രൊവിന്‍സ് നേതാക്കളായ അബ്ദുല്‍ നാസര്‍ അഹ്‌സനി, ഹുസൈനലി കടലുണ്ടി, അഷ്‌റഫ് ഓച്ചിറ, അബ്ദുല്‍ സലാം പാമ്പുരുത്തി, സൈനുദ്ധീന്‍ കുനിയില്‍, ശറഫുദ്ധീന്‍ നിസാമി, ഷുക്കൂര്‍ മടക്കര എന്നിവര്‍ സ്‌നേഹ സഞ്ചാരത്തെ അനുഗമിച്ചു.

അബ്ദുല്‍ റഷീദ് ബാഖവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തില്‍ റിയാദ് സെന്‍ട്രല്‍ പ്രെസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ
ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് അല്‍ ബുഖാരി, സുബൈര്‍ സഖാഫി എന്നവര്‍ പ്രസംഗിച്ചു.

മാസ്റ്റര്‍ മൈന്‍ഡ് നാഷണല്‍തല ജേതാക്കളായ അമിന്‍ മന്‍സൂര്‍, അല്‍ സഹ്‌റ അബ്ദുസമദ്, മുഹമ്മദ് ഫഹീം ഹാരിസ്, ഫഹ്മ പി കെ എന്നിവര്‍ക്ക് നിസാര്‍ കാട്ടില്‍, അബ്ദുല്‍ നാസര്‍ അഹ്‌സനി, മുജീബ് ഉള്ളണം എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. റിയാദ് സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും അസീസ് മാസ്റ്റര്‍ പാലൂര്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top