ദമ്മാം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ നവയുഗം സാംസ്‌ക്കാരിക വേദി കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആന്‍നഖ്‌യാ ഫാം ഹൗസില്‍ രാവിലെ ആരംഭിച്ച പരിപാടി രാത്രിയോടെയാണ് അവസാനിച്ചത്.
സാംസ്‌കാരിക സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ മത്സരങ്ങള്‍ ഇന്‍ഡോര്‍ ഹാളിലും ഔട്‌ഡോര്‍ സ്‌റ്റേഡിയത്തിലും അരങ്ങേറി. സംഗീത വിരുന്ന, നൃത്തനൃത്യങ്ങള്‍, നാടകം, വാദ്യോപകരണ പ്രകടനനങ്ങള്‍ തുടങ്ങിയവും നടന്നു. മെഡിക്കല്‍ ക്യാമ്പും നടന്നു.
വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കേക്ക് മുറിച്ചു പുതുവര്‍ഷ ആശംസകള്‍ പങ്കുവെച്ചാണ് പരിപാടി അവസാനിച്ചത്. ബിനു കുഞ്ഞു, സന്തോഷ് ചെങ്ങോലിക്കല്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, ഷിബു കുമാര്‍, ഗോപകുമാര്‍, ബിജു വര്‍ക്കി, പ്രിജി കൊല്ലം, രാജന്‍ കായംകുളം, റിയാസ്, റഷീദ് പുനലൂര്‍, രവി ആന്ത്രോട്, കൃഷ്ണന്‍ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജന്‍, മഞ്ജു അശോക്, സംഗീത ടീച്ചര്‍, അമീന റിയാസ്, രഞ്ജിത പ്രവീണ്‍, സുറുമി, ഷെമി ഷിബു, എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
