ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം വിന്റര്‍ ബാഷ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഹോളിഡെയ്‌സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായിച്ചെന്ന് വുമണ്‍സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. പ്രൊവിന്‍സ് പ്രസിഡന്റ് ഷെമീം കാട്ടാക്കട, സെക്രട്ടറി ആസിഫ് താനൂര്‍, ട്രഷറര്‍ അജീം ജലാലുദീന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹുസ്‌ന ആസിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
മിഡില്‍ ഈസ്റ്റ് റീജിണല്‍ വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. ഭാഗ്യ സമ്മാനം നറുക്കെടുപ്പില്‍ നിഷ അനില്‍, അബ്ദുസ്സലാം എന്നിവര്‍ സമ്മാനങ്ങള്‍ നേടി. വുമണ്‍സ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രജിത അനില്‍കുമാര്‍, സാജിത ഷഫീഖ്, റീജ അഷ്‌റഫ്, ഷെറീന ഷമീം, ഭാവന ദിനേശ്, റീന നവാസ് ജെസ്സി നിസാം, ഷീജ ആജീ ജമീല ഫൈസല്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഷെബി ഹാരിസ് അവതാരകയായിരുന്നു. പ്രൊവിന്‍സ് വുമണ്‍സ് ഫോറം സെക്രട്ടറി അനു ദിലീപ് സ്വാഗതവും സുജ റോയ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
