Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഹംസ തവനൂരിന് കേളി യാത്രയയപ്പ്

ദവാദ്മി: മുപ്പത്തിയെട്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അംഗവും ദവാദ്മി മുന്‍ ഏരിയ രക്ഷാധികാരി കണ്‍വീനറുമായിരുന്ന ഹംസ തവനൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ദവാദ്മിയില്‍ കേളി രൂപീകരിക്കുന്നതിന് നേതൃത്വം വഹിക്കുകയും ഇവിടെ ജീവകാരുണ്യ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ദവാദ്മി കേളി ഓഫീസില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് എക്‌സിക്യുട്ടീവ് അംഗം സുനില്‍ കുമാര്‍ ആമുഖ പ്രഭഷണം നടത്തി. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം മോഹനന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ സ്വാഗതം പറഞ്ഞു. ദവാദ്മി രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ഷാജി പ്ലാവിളയില്‍, ജീവകാരുണ്യ കണ്‍വീനര്‍ റാഫി, ജോ. സെക്രട്ടറി മുജീബ്, കെഎംസിസി ദവാദ്മി ഏരിയ ട്രഷറര്‍ ഹമീദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹുസൈന്‍ ദവാദ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേളി ദവാദ്മി രഷാധികാരി കണ്‍വീനര്‍ ഷാജി പ്ലാവിളയില്‍ ഹംസ തവനൂരിനെ പൊന്നാട അണിയിച്ചു. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മര്‍ സമ്മാനിച്ചു. ഹംസ തവനൂര്‍ യാത്രയയപ്പിന് നന്ദിപറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top