Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

പിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഓര്‍ബിറ്റ് ലൊജിസ്റ്റിക്‌സുമായി സഹകരിച്ച് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ സുലൈമാന്‍ ഊരകം പ്രകാശനം നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ റഫീഖ് വെട്ടിയാര്‍, പി.എം.എഫ് ജീവകാരുണ്യ കണ്‍വീനര്‍ ശരീഖ് തൈക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

പി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുള്‍ നാസര്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌കൊ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷിബു ഉസ്മാന്‍, ജോണ്‍സണ്‍ മാര്‍ക്കൊസ്, ബിനു കെ. തോമാസ്, രക്ഷാധികാരികളായ ജലീല്‍ ആലപ്പുഴ, ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം, നിര്‍വ്വാഹക സമിതി അംഗങ്ങളായ പ്രഡിന്‍ അലക്‌സ്, റഷീദ്.കെ.ജെ, സിയാദ് വര്‍ക്കല, റിയാസ് വണ്ടൂര്‍, അല്‍ത്താഫ് കാലിക്കറ്റ്, സജിം പാനൂര്‍, നൗഷാദ് യാഖൂബ്, ആചി നാസര്‍, ഖാന്‍ പത്തനംതിട്ട
എന്നിവര്‍ പ്രസംഗിച്ചു.

ധനഞ്ജയകുമാര്‍ തൃശൂര്‍, സിമി ജോണ്‍സണ്‍, ഫൗസിയ നിസാം, സുനി ബഷീര്‍, ഹസീദ റസല്‍, റസീന അല്‍ത്താഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി റസല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top