Sauditimesonline

sandeep pm
പാലക്കാട് മദ്യ നിര്‍മ്മാണ കേന്ദ്രം സിപിഎം-ബിജെപി സംയുക്ത സംരംഭം: സന്ദീപ് വാര്യര്‍

ബഹുസ്വരതയുടെ ഐക്യനിര കൈകോര്‍ത്ത ഇഫ്താര്‍ സംഗമം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അല്‍ ജസീറ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. 19 വര്‍ഷമായി തുടരുന്ന കേളി ഇഫ്താര്‍ ഇത്തവണയും ബഹുസ്വരതയുടെ ഐക്യനിര കൈകോര്‍ത്ത ജനബാഹുല്യമായി മാറി.

റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കു പുറമെ, ഫാക്ടറി തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, വിവിധ രാജ്യക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 3500 പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടവും സജ്ജീകരിച്ചു.

ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, ഗീവര്‍ഗീസ്സ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് എന്നിവരുടെ നേതൃത്വത്തില്‍ കേളി, കേളി കുടുംബ വേദി കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും അടങ്ങുന്ന 151 അംഗ സംഘാടക സമിതി ഇഫ്താര്‍ വിരുന്ന് നിയന്ത്രിച്ചു.
കേളി ദിനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജിഎസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയേഴ്‌സ് 2024’ ഈ മാസം 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ അരങ്ങേറും. ഹജ്ജിന് മുമ്പ് മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top