റിയാദ്: തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ധനം സമാഹരിക്കുന്നതിന് പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചിന് വിപുലമായ പദ്ധതികളുമായി സേവ് റഹീം സഹായ സമിതി. പെരുന്നാള്‍ ദിനത്തില്‍ 20,000 പായ്ക്കറ്റ് ബിരിയാനി വിതരണം ചെയ്യാനുളള ഒരുക്കത്തില്‍ സമിതി.
ഇതിനായി അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കാറ്ററിംഗ് ആന്റ് റസ്റ്ററന്റ് ശൃംഖല സ്പാഗോ ഇന്റര്‍നാഷണലുമായി ധാരണയിലെത്തി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലേബര്‍ ക്യാമ്പുകളിലേക്ക് ബിരിയാനി പാര്‍സലുകള്‍ എത്തിക്കുന്നതിന് പുറമെ മിനിമം അഞ്ച് പായ്ക്കറ്റ് ഓര്‍ഡന നല്‍കുന്നവര്‍ക്കും ചലഞ്ചില്‍ പങ്കെടുക്കാം.
ദക്കാര്‍ റാലി, ഫുട്‌ബോള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്കു ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്ത് പരിചയസമ്പത്തുളള കമ്പനിയാണിത്. ഗുണനിലവാരമുളള ഭക്ഷണം ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി നിശ്ചിത സമയത്ത് തയ്യാറാക്കാന്‍ കഴിയും എന്നതുകൊണ്ടാണ് സ്പാഗോയുമായി റഹിം സഹായ സമിതി കൈകോര്‍ക്കുന്നതെന്ന് വളന്റിയറായ മുനീബ് പാഴൂര്‍ പറഞ്ഞു.
സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫയുടെ നേതൃത്വത്തില്‍ വിവിധ മലയാളി കൂട്ടായ്മ പ്രവര്‍ത്തരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സുധീര്‍ കുമ്മിള്‍, ഷൈജു പച്ച, അസ്‌ലം പാലത്ത് എന്നിവരാണ് ചലഞ്ചിന് നേതൃത്വം നല്‍കുന്നത്. സെബിന്‍ ഇഖ്ബാല്‍, മുഹിയുദ്ദീന്‍, അബ്ദുല്ലാ വല്ലാഞ്ചിറ തുടങ്ങി വിവിധ കൂട്ടായ്മാ പ്രതിനിധികളും ചലഞ്ച് വിജയിപ്പിക്കാന്‍ രംഗത്തുണ്ട്.
ചുരുങ്ങിയത് അഞ്ച് പാര്‍സലെങ്കിലും ബുക്ക് ചെയ്യുന്നവര്‍ക്ക് ഡോര്‍ ഡെലിവറി നടത്തും. ഇതിന് പുറമെ റിയാദിലെ വിവിധ കേന്ദ്രങ്ങളില്‍ ഡെലിവറി പോയിന്റുകളും ഒരുക്കാനാണ് ആലോചിക്കുന്നത്. ചിക്കന്‍, ബീഫ് എന്നിങ്ങനെ രണ്ടുതരം ബിരിയാനിയാണ് ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. മലസ്, ഷിഫ, ന്യൂ സനഇയ്യ, ശുമേസി, അസീസിയ തുടങ്ങി റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ വളന്റയര്‍മാരെ നിയോഗിക്കും. ബത്ഹ ഏരിയയില്‍ ഓര്‍ഡര്‍ നല്‍കാന്‍ 055532985, 0509247526, 0501445304, 0565591990 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് റഹിം സഹായ സമിതി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
